കൊച്ചി നഗരത്തിലെ ഹോട്ടലില്‍ യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി സ്വദേശി രേഷ്മ (27) യാണ് കൊല്ലപ്പെട്ടത്. യുവതിയ്ക്ക് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദ് (31) എന്നയാളെ പോലീസ് പിടികൂടി. മരിച്ച രേഷ്മ എറണാകുളത്ത് ലാബ് അറ്റന്‍ഡര്‍ ആണെന്നാണ് വിവരം. നൗഷീദ് ഹോട്ടലില്‍ കെയര്‍ ടേക്കറാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പിടിയിലായ നൗഷീദ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും പോലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.