X

കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന മീനു മനോജിനെയാണ് (22) ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് പെൺകുട്ടികളാണ് ഹോസ്റ്റൽ മുറിയിൽ താമസിക്കുന്നത്. ഇന്ന് രാവിലെ മറ്റുള്ളവർ എഴുന്നേറ്റപ്പോൾ തൂങ്ങിയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

webdesk15: