X

കൊച്ചി വാട്ടര്‍ മെട്രോ 26ന് തുടങ്ങും; കുറഞ്ഞ നിരക്ക് 20 രൂപ

രാജ്യത്ത് ആദ്യ ജലമെട്രോ പദ്ധതി ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 26 മുതല്‍ ജനങ്ങള്‍ക്കു യാത്ര ചെയ്യാം. ഹൈക്കോടതി- വൈപ്പിന്‍ റൂട്ടിലാണ് ആദ്യ സര്‍വീസ്. രാവിലെ 7 മുതല്‍ രാത്രി 8 വരെ സര്‍വീസ് ഉണ്ടാകും.

20 രൂപയാണ് മിനിമം ചാര്‍ജ്. റൂട്ട് അടിസ്ഥാനത്തില്‍ ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ജലമെട്രോ അധികൃതര്‍ അറിയിച്ചു. 40 രൂപയാണ് കൂടിയ നിരക്ക്.

webdesk14: