X

‘രണ്ടു വാക്കുകളില്‍ ആത്മഹത്യാ കുറിപ്പെഴുതി’; മരണത്തിന് മുമ്പ് കൂട്ടുകാരെ വിളിച്ചുവരുത്തി ജന്മദിനാഘോഷം

കൊച്ചി: ‘ഞാന്‍ പോകുന്നു’ രണ്ടു വാക്കുകളില്‍ ആത്മഹത്യാ കുറിപ്പൊരുക്കി മരട് മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റെ മകള്‍ നെഹിസ്യ എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി യാത്ര പറഞ്ഞതിന്റെ ഞെട്ടലിലാണ്  നാടും കുടുംബവും. കൂട്ടുകാരെ വിളിച്ചു വരുത്തി വെള്ളിയാഴ്ച ജന്മദിനം ആഘോഷിച്ചതിന്റെ തൊട്ടു പിന്നാലെയുള്ള മരണം സഹപാഠികളെയാകെ സങ്കടത്തിലാക്കിയിട്ടുണ്ട്.

സാധാരണ ഏഴുമണിക്ക് എഴുന്നേറ്റു വരാറുള്ള മകള്‍ ഒമ്പതു മണിയായിട്ടും പുറത്തു വരാഞ്ഞതോടെ വാതില്‍ക്കല്‍ മുട്ടിവിളിച്ചു. തുറക്കാതെ വന്നതോടെ സംശയം തോന്നി അയല്‍വാസിയെ കൂട്ടി വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു. അകത്തുനിന്നു പൂട്ടിയ മുറിയില്‍ മരിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീടിന്റെ മുകളിലെ നിലയിലായിരുന്നു നെഹിസ്യ ഉറങ്ങിയിരുന്നത്.

മരണത്തിലെ അസാധാരണത്വം പൊലീസിനെ വലച്ചെങ്കിലും തുടരന്വേഷണത്തില്‍ ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപൂര്‍വമായി ചിലരെങ്കിലും ഈ രീതി മരണത്തിന് തിരഞ്ഞെടുക്കാറുണ്ടെന്ന് വിദഗ്ധരില്‍ നിന്നു മനസിലാക്കാനായെന്ന് പൊലീസ് പറയുന്നു. നേരത്തെ സമാന രീതിയില്‍ മൂന്നു പേരെങ്കിലും മരിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

മരണം നടന്ന രാത്രിയില്‍ വീട്ടില്‍ കുട്ടിയുടെ പിതാവും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. മാതാവ് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ക്ലാസ് പരീക്ഷയില്‍ മൂന്നു വിഷയത്തില്‍ മാര്‍ക്കു കുറഞ്ഞു പോയതിന്റെ സങ്കടത്തിലാണ് മരണമെന്നാണ് കരുതുന്നത്.

Test User: