കൊച്ചി: കൊച്ചിയില്‍ എസ്ആര്‍എം റോഡില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ കാരണം വ്യക്തമാക്കി ഭര്‍ത്താവ് സഞ്ജു സുലാല്‍ സേറ്റ് പൊലീസിന് മൊഴി നല്‍കി. സുഹൃത്തുക്കള്‍ പറഞ്ഞത് വിശ്വസിച്ചതാണ് തനിക്കു പറ്റിയ തെറ്റെന്ന് സഞ്ജു മൊഴി നല്‍കി. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
‘ഗള്‍ഫിലായിരുന്ന എന്നോട് ഭാര്യയെക്കുറിച്ച് സുഹൃത്തുക്കള്‍ പല കഥകളും പറഞ്ഞു തന്നിരുന്നു. പറ്റിപ്പോയി…. അവര്‍ പറഞ്ഞത് വിശ്വസിച്ചു…’,സഞ്ജു ലാല്‍ സേട്ട് പറഞ്ഞു. ഇന്നലെ രാത്രി പത്തു മണിയോടെ കലൂര്‍ എസ്ആര്‍എം റോഡിലെ കുടുംബവീട്ടില്‍ വെച്ചാണ് ഷീബ വെട്ടേറ്റു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷീബയുടെ മാതാവ് ആസ്പത്രിയില്‍ ചികിത്സയിലാണ്.
ഷീബയുടെയും മാതാവിന്റെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെ കണ്ട് സഞ്ജു വീട്ടില്‍ നിന്നിറങ്ങിയോടി. എന്നാല്‍ വീടിനു സമീപത്തു നിന്ന് നാട്ടുകാരുടെ സഹായത്തോടെ എറണാകുളം നോര്‍ത്ത് പൊലീസ് ഇയാളെ പിടികൂടി. ആക്രമണത്തിനിടെ സഞ്ജുവിന്റെ വലത് കൈപ്പത്തിക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ പൊലീസ് കാവലില്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്.
ഗള്‍ഫിലായിരുന്ന സഞ്ജു സുലാല്‍ മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സഞ്ജുവും ഷീബയും ഏറെ സന്തോഷത്തിലാണ് കഴിഞ്ഞിരുന്നതെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി തോന്നിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഷീബയുടെ മാതാവിനും സഞ്ജുവിനോട് നല്ല സ്‌നേഹമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്തു കാര്യവും മരുമകനോട് ചോദിച്ച് മാത്രമാണ് ചെയ്തിരുന്നത്. കൊലപാതക വാര്‍ത്ത കേട്ട് ഞെട്ടിപ്പോയതായും ബന്ധുക്കള്‍ പറഞ്ഞു.