X

മെട്രോ ഉദ്ഘാടനം മെയ് 30 ന്

 

കൊച്ചി മെട്രോ ഉദ്ഘാടനം മെയ് മുപ്പതിന് ആലുവയില്‍ നടക്കുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ല. പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പ്രധാനമന്ത്രിക്ക് വേണ്ടി അനന്തമായി കാത്തിരിക്കില്ലെന്നും മന്ത്രി അറിയിച്ചു.

ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരി വട്ടം വരെ ഓടുന്ന ട്രെയിനിന് പതിനൊന്ന് സ്റ്റേഷനുകളാണ് ഉണ്ടാവുക. മിനിമം യാത്രാക്കൂലി പത്തു രൂപയായിരിക്കും.

chandrika: