ഐഎസ്എൽ ആവേശത്തിൽ പങ്കു ചേർന്ന് കൊച്ചി മെട്രോയും.കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഐഎസ്എൽ ഫുട്ബോൾ മത്സരം നടക്കുന്നത് പരിഗണിച്ച് കൊച്ചി മെട്രോ സർവീസ് രാത്രി 11. 30 വരെ നീട്ടി. ജവഹർ ലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് രാത്രി 11:30 വരെയാണ് നീട്ടിയിരിക്കുന്നത്. ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മാത്രമായിരിക്കും ഈ പ്രത്യേക സർവീസ് ഉണ്ടാകുക. രാത്രി 10 മണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുമുണ്ടാകും.