കൊച്ചി: മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം. ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 20,42,740 രൂപ. ആദ്യദിനത്തില്‍ തന്നെ മെട്രോ യാത്ര തരപ്പെടുത്താനുള്ള വലിയ തിരക്കാണ് കൊച്ചി മെട്രോയുടെ വിവിധ സ്‌റ്റേഷനുകളില്‍ അനുഭവപ്പെടുന്നത്.
തിങ്കളാഴ്ച്ച രാത്രി ഏഴ് വരെ 62,320 പേര്‍ മെട്രോയില്‍ യാത്ര ചെയ്തു. പാലാരിവട്ടം, ആലുവ, സ്റ്റേഷനുകളില്‍ തിരക്ക് തുടരുന്നു. ആദ്യയാത്രയുടെ ആകാംഷയും ആവേശവും കൌതുകവുമാണ് മിക്കവരും പങ്കുവെക്കുന്നത്. കുടുംബസമേതം വിവിധ ജില്ലകളില്‍ നിന്നും മെട്രോ യാത്രാനുഭവത്തിന് മാത്രമായി എത്തുന്നുവരും നിരവധി. ആലുവ മുതല്‍ പാലാരിവട്ടം വരെ സഞ്ചരിക്കാന്‍ നാല്‍പത് രൂപയാണ് ചാര്‍ജ്. മിനിമം ചാര്‍ജ് പത്ത് രൂപ. ആദ്യദിനം നിരവധിയാളുകളാണ് മെട്രോയില്‍ യാത്ര ചെയ്തത്.