കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ ഉണ്ടാവില്ലെന്ന് അറിയിച്ച് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്ജ്. താനും ഡി.എം.ആര്‍.സിയും രണ്ടാംഘട്ടത്തിലുണ്ടാവില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ അറിയിച്ചതിനു പിന്നാലെയാണ് ഏലിയാസ് ജോര്‍ജ്ജും നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. കെഎംആര്‍എല്‍ എം.ഡി സ്ഥാനത്ത് ഇനി തുടരില്ലെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ഏറ്റെടുക്കാന്‍ കഴിവുള്ളവര്‍ സര്‍വീസില്‍ ഉണ്ടെന്നും അവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ ഉപദേഷ്ടാവായി ശ്രീധരന്‍ തന്നെ വേണമെന്ന താല്‍പര്യവും ഏലിയാസ് ജോര്‍ജ്ജ് പ്രകടിപ്പിച്ചു.
രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുന്നതിന് കെഎംആര്‍എല്‍ പ്രാപ്തരാണെന്നും ഡിഎംആര്‍സിയുടെ ആവശ്യമില്ലെന്നും ഇ.ശ്രീധരന്‍ നേരത്തെ പറഞ്ഞിരുന്നു.