X

കോവിഡ് രോഗി മരിച്ചത് ഓക്‌സിജന്‍ കിട്ടാതെ; നഴ്‌സിങ് ഓഫിസറുടെ ശബ്ദ സന്ദേശം പുറത്ത്-ഗുരുതരവീഴ്ച്ച

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോഗി മരിക്കാനിടയായ സംഭവം കോവിഡ് മൂലമല്ലെന്നും ജീവനക്കാരുടെ അനാസ്ഥമൂലമാണെന്നും ആശുപത്രി ജീവനക്കാരുടെ പേരില്‍ ശബ്ദ സന്ദേശം. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ഫോര്‍ട്ട്്‌കൊച്ചി സ്വദേശി മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയെന്ന് വെളിപ്പെടുത്തുന്ന നഴ്‌സിങ് ഓഫിസറുടെ ശബ്ദ സന്ദേശം പുറത്തുവന്നു. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്ന വെളിപ്പെടുത്തല്‍. നഴ്സിങ് ഓഫീസറുടെ പേരിലുള്ള വെളിപ്പെടുത്തല്‍ പ്രചരിച്ചതോടെ സംഭവത്തില്‍ ബന്ധുക്കള്‍ നിയമനടപടിക്കൊരുങ്ങുകയാണ്. എറണാകുളം ജില്ലയിലെ കോവിഡ് കെയര്‍ സെന്ററാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ്.

chandrika: