കൊച്ചി: ഒന്നര വയസ്സുള്ള പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി കുഴഞ്ഞു വീണു മരിച്ചു. അങ്കമാലി പാറക്കടവ് സ്വദേശി പൊന്നാടത്ത് കൊച്ചുത്രേസ്യയെന്ന സിപ്‌സി(50)യാണ് മരിച്ചത്. കൊച്ചി പള്ളിമുക്കിലെ ലോഡ്ജില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനു പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് പറഞ്ഞു.
സിപ്‌സിയുടെ പേരക്കുട്ടിയായ ഒന്നരവയസ്സുകാരി കഴിഞ്ഞ മാര്‍ച്ചിലാണ് കൊച്ചി കലൂരിലെ ഹോട്ടലില്‍ വെച്ച് ദാരുണമായി കൊല്ലപ്പെട്ടത്.
സിപ്‌സിയുടെ കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസാണ് കുഞ്ഞിനെ ബക്കറ്റ് വെള്ളത്തില്‍ മുക്കിക്കൊന്നത്. ഇതിന് സഹായങ്ങള്‍ ചെയ്ത സിപ്‌സിയെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സിപ്‌സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.