കൊച്ചി : ലോകമെമ്പാടും പുതുവര്‍ഷം പുലരിയെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോഴും പുകഞ്ഞുനീറുകയാണ് ബിജെപി പ്രവര്‍ത്തകര്‍. പുതുവര്‍ഷപ്പിറവിക്ക് കത്തിക്കാന്‍ കൊച്ചിന്‍ കാര്‍ണിവലില്‍ ഒരുക്കിയ പാപ്പാഞ്ഞിയുടെ രൂപത്തെ ചൊല്ലി വിവാദവുമായി ബിജെപി. ശില്‍പ്പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുണ്ടെന്ന ആരോപണവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
https://fb.watch/hJ9caeSa7P/
ആഘോഷരാവില്‍ കത്തിക്കാന്‍വെച്ചിരുന്ന പടുകൂറ്റന്‍ പാപ്പാഞ്ഞിയുടെ നിര്‍മ്മാണം ബിജെപി പ്രവര്‍ത്തകര്‍ നിര്‍ത്തിവെപ്പിച്ചു. നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുണ്ടെന്നും പാപ്പാഞ്ഞിയെ കത്തിക്കാന്‍ ആവില്ലെന്നുമാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പ്രശ്‌നം രൂക്ഷമായപ്പോള്‍ പോലീസ് ഇടപെട്ട് ചര്‍ച്ച നടത്തുകയും, ഒടുവില്‍ പാപ്പാഞ്ഞിയുടെ രൂപം മാറ്റാന്‍ ധാരണയാവുകയും ചെയ്തു. എറണാകുളം പരേഡ് മൈതാനത്താണ് പാപ്പാഞ്ഞിയുടെ നിര്‍മ്മാണം നടക്കുന്നത്. കൊച്ചിന്‍ കാര്‍ണിവല്‍ സമിതിയാണ് പരിപാടിയുടെ സംഘാടകര്‍.
പാന്‍ഡമിക് മൂലമുണ്ടായ രണ്ടുവര്‍ഷത്തെ ശാന്തതയ്ക്ക് ശേഷം നടക്കുന്ന വാര്‍ഷിക പരിപാടിയായ 39-മത് കൊച്ചിന്‍ കാര്‍ണിവലിന് ഞായറാഴ്ച തിരശ്ശീല ഉയരും. സൈനിക ഉദ്യോഗസ്ഥരും, സിവിലിയന്‍ ഉദ്യോഗസ്ഥരും, ഫോര്‍ട്ടുകൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് പള്ളി വളപ്പിലെ യുദ്ധസ്മാരകത്തില്‍ പുഷ്പ ചക്രമര്‍പിക്കും. തിന്മയ്ക്ക് മേല്‍ നന്മ വിജയിക്കുന്നു എന്നതാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശം. എല്ലാവര്‍ഷവും നടത്തിവരുന്ന ഈ ചടങ്ങില്‍ ഇടംകോലിടുകയാണ് ബിജെപി പ്രവര്‍ത്തകര്‍.