കൊച്ചി: വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്നുമായി യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് 1.21 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ബഹ്റൈനിലേക്ക് പോകാന്‍ എത്തിയതായിരുന്നു രാമിയ. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ യുവതിയെക്കുറിച്ച് സംശയം തോന്നിയ സി.ഐ.എസ്.എഫ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും സി.ഐ.എസ്.എഫും ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവള പരിസരങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വിവിധ ആളുകളില്‍ നിന്നായി നാല് കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയിരുന്നു.