കൊച്ചി: രാജ്യത്ത് അതിവേഗം വളരുന്ന പത്ത് നഗരങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരവും കൊച്ചിയും ഇടം പിടിച്ചു. പതിനേഴ് ടയര്‍ 2 നഗരങ്ങളില്‍ നിന്ന് തയാറാക്കിയ പത്ത് നഗരങ്ങളുടെ ചുരുക്കപ്പട്ടികയിലാണ് കേരളത്തിലെ രണ്ട് നഗരങ്ങള്‍ ഉള്‍പ്പെട്ടത്. അതിവേഗം വളരുന്ന രണ്ട് നഗരങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്. ക്രെഡായ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് സേവനദാതാവായ കുഷ്മന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ രണ്ട് നഗരങ്ങള്‍ അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്ന് കണ്ടെത്തലുള്ളത്. റിപ്പോര്‍ട്ട് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു.
ജയ്പൂര്‍, സൂറത്, കോയമ്പത്തൂര്‍, വിശാഖപട്ടണം, ഇന്‍ഡോര്‍, നാഗ്പൂര്‍, ലക്‌നൗ, ഭുവനേശ്വര്‍ തുടങ്ങിയ മഹാനഗരങ്ങള്‍ക്കൊപ്പമാണ് കൊച്ചിയും തിരുവനന്തപുരവും സ്ഥാനം പിടിച്ചത്. സ്വതന്ത്ര വീടുകള്‍ എന്ന കാഴ്ചപ്പാടില്‍ നിന്ന് മികച്ച അപ്പാര്‍ട്‌മെന്റുകള്‍ എന്നതിലേക്ക് മലയാളിയുടെ അഭിരുചി അതിവേഗം മാറുകയാണെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. മെട്രോപൊളിറ്റന്‍ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ നഗരങ്ങളില്‍ പ്രീമിയം റെസിഡന്‍ഷ്യല്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. പോപ്പുലേഷന്‍ സൈസ് ഇന്‍ഡക്‌സ്, ഈസ് ഓഫ് ലിവിങ് സ്‌കോര്‍, രാജ്യാന്തര എയര്‍ പാസഞ്ചര്‍ ഇന്‍ഡക്‌സ്, മെട്രോ ഡെവലപ്‌മെന്റ് ഇന്ഡക്‌സ്, ഹൗസ് െ്രെപസ് ഇന്‍ഡക്‌സ്, ജി ഡി പി പെര്‍ ക്യാപിറ്റ ഇന്‍ഡക്‌സ് തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കോഴിക്കോട്, തൃശൂര്‍, പാലക്കാട്, എന്നിവയാണ് കേരളത്തിലെ അതിവേഗം വളരുന്ന നഗരങ്ങള്‍.