പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കറെ ഇന്നറിയാം. എന്‍.ഡി.എയുടെ ഓം ബിര്‍ലയും ഇന്ത്യാ സഖ്യത്തിന്റെ കൊടിക്കുന്നില്‍ സുരേഷുമാണ് മത്സര രംഗത്തുള്ളത്. പേര് നിര്‍ദേശിച്ചുള്ള പ്രമേയം രാവിലെ സഭയില്‍ അവതരിപ്പിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഉറപ്പുനല്‍കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷം മല്‍സരിക്കാന്‍ തീരുമാനിച്ചത്. സമവായ ചര്‍ച്ചകള്‍ നടന്നെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഭരണ- പ്രതിപക്ഷങ്ങള്‍ തയാറായില്ല.
50 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരമുണ്ടാകുന്നത്. 1952, 1967,1976 വര്‍ഷങ്ങളിലാണ് മുന്‍പ് സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരമുണ്ടായിട്ടുള്ളത്. അതേസമയം, രാഹുല്‍ ഗാന്ധി ലോക്സഭ പ്രതിപക്ഷ നേതാവാകും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി ഇക്കാര്യമറിയിച്ച് പ്രൊടെം സ്പീക്കര്‍ക്ക് കത്തുനല്‍കി. കോണ്‍ഗ്രസിന്റെയും ഇന്ത്യ സഖ്യത്തിന്റെയും ഒറ്റക്കെട്ടായുള്ള ആവശ്യത്തിന് രാഹുല്‍ വഴങ്ങുകയായിരുന്നു. രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്ന ആദ്യ ഭരണ ഘടന പദവിയാണിത്