ദുബായ്: കോവിഡ് കൊടുമ്പിരിക്കൊണ്ട കാലയളവില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് സന്നദ്ധ സേവനത്തിറങ്ങിയ ദേര നായിഫിലെ വളണ്ടിയര്‍മാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘നായിഫ് ഫെസ്റ്റ് സീസണ്‍-2’വിന്റെ ഭാഗമായി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, വ്യവസായിക, വിദ്യാഭ്യാസ രംഗങ്ങളിലെ മികച്ച സേവനങ്ങളും; മാധ്യമ രംഗത്തെ മികച്ച സംഭാവനകളും മുന്‍നിര്‍ത്തിയാണ് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകരായ എംസിഎ നാസര്‍, ജലീല്‍ പട്ടാമ്പി, അരുണ്‍ പാറാട്ട്, ശരത്ത്, അര്‍ഫാസ്, മിനി പത്മ, തന്‍സി ഹാഷിര്‍ എന്നിവര്‍ക്ക് മാധ്യമ രംഗത്തെ നിസ്തുല സേവനങ്ങള്‍ കണക്കിലെടുത്ത് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ജീവകാരുണ്യ, സാംസ്‌കാരിക മേഖകളിലെ മികച്ച സേവനങ്ങള്‍ക്ക് സലാം പാപ്പിനിശ്ശേരി, അബ്ദുസ്സമദ് തിരുന്നാവായ, ചാക്കോ ഊളക്കാടന്‍ എന്നിവര്‍ക്കും; ബിസിനസ് രംഗത്തെ മികവിന് ഷംസുദ്ദീന്‍ മാണിക്കോത്ത്, കെ.പി മുഹമ്മദ്, സമീര്‍ ബാങ്കോട് എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.
നവംബര്‍ 26ന് ഞായറാഴ്ച വൈകുന്നേരം അബൂ ഹയ്ല്‍ സ്‌കൗട്ട് മിഷന്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന നായിഫ് ഫെസ്റ്റ് വേദിയില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് പ്രഖ്യാപന ചടങ്ങില്‍ സംഘാടകര്‍ അറിയിച്ചു.