X

ബിർളാ മന്ദിരത്തിന്റെ മുറ്റത്ത് ഗോഡ്സെ വെടി വെച്ച് വീഴ്ത്തിയത് ഇന്ത്യൻ മതേതരത്വത്തെ : കെ.എം ഷാജി.

അൽ ഐൻ: ബിർളാ മന്ദിരത്തിന്റെ മുററത്ത് ഗോഡ്സെ വെടി വെച്ച് വീഴ്ത്തിയത് ഇന്ത്യൻ മതേതരത്വത്തെ യാണെന്ന് മുസ്ലിം ലീഗ് സെക്രട്ടറി കെ.എം ഷാജി പറഞ്ഞു.മതേതരത്വത്തെ ഇല്ലായ്മ ചെയ്യാൻ നടത്തിയ ശ്രമത്തെ മഹാ ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹം അംഗീകരിക്കുന്നില്ല എന്നതാണ് ഇന്ത്യ ലോകത്തിന് നൽകുന്ന സന്ദേശം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു കെ.എം.സി.സി. അൽ ഐൻ കാസറഗോഡ് ജില്ലാ ഘടകം സംഘടിപ്പിച്ച കാസറഗോഡ് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രക്ക് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത് ശുഭ സൂചനയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.എ.ഇ. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കാസറഗോഡ് ഫെസ്റ്റിൽ വിശഷ്ട അതിഥിയായി എത്തിയ കെ.എം.ഷാജിയെ ദഫ്മുട്ട്, കൈമുട്ടി പാട്ട് തുടങ്ങിയ കേരളീയ കലാവിരുന്നുകളൊരുക്കി ആഘോഷ പൂർണ്ണമായ അന്തരീക്ഷത്തിലാണ് കെ.എം.സി. പ്രവർത്തകർ എതിരേറ്റത്. ഖുർആൻ സൂക്തങ്ങളുടെ പാരായണത്തെ തുടർന്ന് യു.എ.ഇ. – ഇന്ത്യ എന്നീ ദേശീയ ഗാനങ്ങൾ ആലപിച്ച് കൊണ്ടാണ് കാസറഗോഡ് ഫെസ്റ്റ് ആരംഭിച്ചത്.

യു.എ.ഇ.കെ.എം.സി.സി. സീനിയർ വക്താവ് അഷ്റഫ് പള്ളിക്കണ്ടം ചടങ്ങ് ഉൽഘാടനം ചെയ്തു.
കെ.എം.സി.സി. കാസറഗോഡ് ജില്ല പ്രസിഡണ്ട് ഖാലിദ് പാഷ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി. അഡ്വൈസറി ബോർഡ് ചെയർമാൻ പൂക്കോയ തങ്ങൾ ബാ അലവിയുടെ പ്രാർത്ഥനയോടു കൂടി ആരംഭിച്ച ചടങ്ങിൽ, അൽ-ഐൻ കെ.എം.സി.സി. കാസറഗോഡ് ജില്ലാ സീനിയർ നേതാവ് ഇഖ്ബാൽ പരപ്പ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന സാരഥികളായ സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ബാ അലവി സയ്യിദ് ഹാഷിം തങ്ങൾ എന്നിവർ ആശംസിച്ചു.കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി നാസർ വലിയ പറമ്പ സ്വഗതവും, ജില്ലാ ട്രഷറർ എ.സി. അഷ്റഫ് കൃതജ്ഞതയും രേഖപ്പെടുത്തി.

webdesk15: