മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര രസകരമായ ഒട്ടേറെ ട്രോളുകൾക്ക് വിഷയമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ നാം ശ്രദ്ധിക്കാതെ പോവുന്ന ചില അതീവ ഗൗരവതരമായ വിമർശനങ്ങൾ ഉണ്ട്.
അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ബാൾട്ടിമോറിലെ ഹ്യൂമൺ വൈറോളജി ഇൻസ്റ്റിറ്റൂട്ട് സന്ദർശിച്ചു അവാർഡ് സ്വീകരിച്ചു എന്നതാണ് വാർത്ത.
ഈ സ്ഥാപനത്തിന്റെ മേധാവി Robert C Gallo വിനെതിരെ നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലോകത്തെ വിറപ്പിച്ച HIV വൈറസ് ഇദ്ദേഹം അമേരിക്കയുടെ പെന്റഗണ് വേണ്ടി ജൈവ ആയുധമായി നിർമിച്ചതാണ് എന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ടത്
S Faizi എന്ന സോഷ്യൽ ആക്റ്റിവിസ്റ്റിന്റെ എഫ് ബി പോസ്റ്റിൽ ആണ് ഈ ആരോപണം ഉള്ളത്.
പ്രമുഖ ഇക്കോളജിസ്റ്റും ഇടതുപക്ഷ ചിന്തകനുമായ S Faizi ഒട്ടും വിശ്വാസയോഗ്യമല്ലാത്ത ഒരു ആരോപണം കേരള മുഖ്യമന്ത്രിക്കെതിരായി ഉന്നയിക്കാൻ പ്രത്യേക ശത്രുത അവർ തമ്മിൽ ഇല്ലെന്നാണു അറിവ്.
അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ബാൾട്ടിമോറിലെ ഹ്യൂമൺ വൈറോളജി ഇൻസ്റ്റിറ്റൂട്ട് സന്ദർശിച്ചു എന്നും അതല്ല നിപ്പാ വൈറസിന്റെ വ്യാപനം തടയാൻ കേരളം കാണിച്ച ജാഗ്രതക്ക് അംഗീകരമായി അവരെ ക്ഷണിച്ച് ആദരം നൽകി എന്നുമുള്ള അവകാശവാദങ്ങൾക്കിടയിലാണ് ഈ ആരോപണം.
(ശാസ്ത്രസാഹിത്യ പരിഷത്ത് ഈ വിഷയം പറഞ്ഞു കൊണ്ട് പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.ഇത് പിന്നീട് പിൻ വലിക്കുകയുണ്ടായി ) ആരോപണം ഉന്നയിച്ചവരിൽ നോബൽ ജേതാക്കൾ വരെ ഉണ്ടായിരുന്നു എന്നതും അദ്ദേഹം പറയുന്നു.
1992 ൽ Newyork Times പ്രസിദ്ധീകരിച്ച മറ്റൊരു വാർത്തയിൽ ഈ സ്ഥാപന മേധാവിക്ക് എതിരെ scientific misconduct സ്ഥിരീകരിച്ച മറ്റൊരു വാർത്തയും കാണാം
കേരളത്തിൽ തുടങ്ങാൻ പോകുന്ന വൈറോളജി ഇൻസ്റ്റിറ്റൂട്ടുമായി ബന്ധമുണ്ടാക്കാൻ ധൃതി പിടിച്ച് ഒരു എം ഒ യു എന്തിനാണു ഇത്തരം ഒരു സ്ഥാപനവുമായി നടത്തുന്നത് എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട് വിമർശകർ.
ഒരു നിപ്പ പൊട്ടൻഷ്യൽ സംസ്ഥാനം എന്ന നിലക്ക് കേരളത്തിൽ വന്ന് വാക്സിൻ ഗവേഷണത്തിൽ ഇൻ വെസ്റ്റ് മെന്റ് നടത്താൻ ആഗോള കമ്പനികൾ കാണിക്കുന്ന ആവേശവും ആശങ്കപ്പെടുത്തുന്നതാണെന്ന് ശാസ്ത്രത്തിലും അതിന്റെ കച്ചവട തന്ത്രങ്ങളിലും അറിവുള്ളവർ പറയുന്ന കാര്യങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
പൊതുവിൽ നാം പരീക്ഷണ മൃഗങ്ങളാണു എന്ന ചിന്ത പടരുന്ന കാലത്ത് ഈ ബന്ധങ്ങൾ കൂടുതൽ ഭയപ്പെടുത്തുന്നതാണു.
സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഇത്തരം സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുമ്പോൾ നാം കൂടുതൽ സൂക്ഷമത പുലർത്തണം.
സാമ്രാജ്യത്വമെന്നും അമേരിക്ക എന്നുമൊക്കെ പറഞ്ഞ് ആളെ പേടിപ്പിക്കുന്ന സി പി എം കമ്യൂണിസത്തിനു ഇത് അമ്പരപ്പിക്കുന്ന വാർത്തയാവാൻ സാധ്യതയില്ല.
പക്ഷെ വെറും ഊഹാപോഹങ്ങൾക്കപ്പുറത്ത് പേടിപ്പിക്കുന്ന ചില യഥാർത്ഥ്യങ്ങൾ ഉണ്ടെന്നതാണു പൊതുസമൂഹത്തിന്റെ ആശങ്ക.
സാംസ്ക്കാരിക സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആഘോള സംഘടനയായ ‘എൻ കൗണ്ടറി’ന്റെ പത്രാധിപന്മാരിൽ ഒരാളായ സ്റ്റീഫൻ സ്പെൻസർ തൽസ്ഥാനം രാജിവെച്ചത് ആ പത്രം സി ഐ എയുടെ പണംകൊണ്ട് നിലനിൽക്കുന്നു എന്ന കാര്യം മനസ്സിലാക്കിയിട്ടാണു എന്ന് എം എൻ വിജയൻ മാഷ് എഴുതിയത് ഓർക്കുന്നു.