X
    Categories: keralaNews

ഓര്‍ത്ത് വെച്ചോളു കാലവും ഭരണവും മാറും. അനീതികള്‍ക്കൊക്കെയും യു.ഡി.എഫ് എണ്ണിയെണ്ണി മറുപടി പറയിക്കും: കെ.എം ഷാജി

ഓര്‍ത്ത് വെച്ചോളു കാലവും ഭരണവും മാറും. കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്തി വെയ്ക്കുന്ന അനീതികള്‍ക്കൊക്കെയും യു.ഡി.എഫ് എണ്ണിയെണ്ണി മറുപടി പറയിപ്പിക്കുമെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാനസെക്രട്ടറി കെ.എം ഷാജി ‘കേരളത്തെ കൊന്ന 7 വര്‍ഷങ്ങള്‍’ എന്ന ഹാഷ്ടാഗില്‍ ഷാജി പറഞ്ഞു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

പോലീസിനെ കണ്ടാല്‍ നെഞ്ചില്‍ കൈയ്യമര്‍ത്തി പിടിച്ച്, ‘ആംബുലന്‍സിന്റെ നിലവിളി ശബ്ദമിടെടോ’ എന്നും പറഞ്ഞുഓടുന്ന സി. പി. എമ്മിന്റെ കണ്ണൂര്‍ സിംഗം, കെപിസിസി പ്രസിഡന്റിനോട് കേസ് നേരിടണമെന്ന് പറയുന്നത് കണ്ടു.
എന്തൊരു വിരോധാഭാസമാണിത്.
പാര്‍ട്ടി സെക്രട്ടറി എം വി അശ്ലീലാനന്ദന് വായില്‍ തോന്നിയത് പുലമ്പാനുള്ള വ്യാജ തെളിവുണ്ടാക്കാനാണോ കേരളത്തിലെ പോലീസ് നടക്കുന്നത്?
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വിടുപണി ചെയ്യാന്‍ മാത്രം നിയോഗിക്കപ്പെട്ട പോലീസേമാന്മാര്‍
പടച്ചുണ്ടാക്കിയ വ്യാജമൊഴിയില്‍ അങ്ങ് പേടിച്ചു പോകുന്ന ആളാണോ കെ സുധാകരന്‍ എന്ന് അഭ്യന്തരം കൈകാര്യം ചെയ്യുന്ന തമ്പ്രാനോട് ചോദിച്ചാല്‍ മതി.തനിക്ക് ജയ് വിളിക്കുന്ന അടിമക്കൂട്ടങ്ങളെ മാത്രം കണ്ടു വളര്‍ന്ന രാഷ്ട്രീയക്കാരനാണ് പിണറായി വിജയന്‍. തന്റെ മുഖംമൂടി വലിച്ചു കീറുന്നവരെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാമെന്ന വ്യാമോഹം നടക്കില്ല. സാധ്യമായ എല്ലാ വഴികളും എനിക്കെതിരെ പ്രയോഗിച്ചു. എന്റെ പേരില്‍ ലീഗും, ഐക്യജനാധിപത്യ മുന്നണിയും എവിടെയും തല കുനിക്കേണ്ടി വരില്ലെന്ന് ആവര്‍ത്തിച്ചു ഞാന്‍ പറഞ്ഞതാണ്. ഒടുവില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഇടപെട്ട് മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് കെട്ടിച്ചമച്ച കള്ളകേസ് റദ്ദു ചെയ്യുകയും ചെയ്തു.
ബഹുമാന്യനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറിനെയും കുടുംബത്തെയും എത്രമാത്രം വൃത്തികെട്ട രീതിയിലാണ് ഇവര്‍ വേട്ടയാടിയത്. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുത്തതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് ഢഉ സതീശനെതിരെ കേസെടുത്തു. ഇപ്പോഴിതാ കെ സുധാകരനെ എങ്ങനെയെങ്കിലും കുടുക്കാനുള്ള നാണംകെട്ട കളിയുമായി ഒരു പാര്‍ട്ടിയും സര്‍ക്കാരും അപ്പാടെ ഇറങ്ങിയിരിക്കുന്നു!
ബഹുമാന്യനായ രമേശ് ചെന്നിത്തലക്കെതിരെയുള്ള കള്ളകേസ് അണിയറയില്‍ ഒരുങ്ങുകയും ചെയ്യുന്നു. ഓര്‍ത്ത് വെച്ചോളു കാലവും ഭരണവും മാറും. കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്തി വെയ്ക്കുന്ന അനീതികള്‍ക്കൊക്കെയും യു.ഡി.എഫ് എണ്ണിയെണ്ണി മറുപടി പറയിപ്പിക്കും.. ഇതുപോലെ ഭരിച്ച ബംഗാളിലെയും ത്രിപുരയിലെയും സിപിഎമ്മിനെയും അവര്‍ക്ക് അടിമപ്പണി ചെയ്ത ഉദ്യോഗസ്ഥരെയും ജനം കാടുകളിലേക്ക് അടിച്ചോടിച്ചത് മറന്ന് പോകണ്ട…കഴിഞ്ഞ 7 വര്‍ഷങ്ങളില്‍ ഏറ്റവും ഹീനമായി പിണറായി വിജയന്‍ നടത്തിയ പ്രതിപക്ഷ വേട്ടയില്‍, സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിപക്ഷം രേഖപ്പെടുത്തുന്നു.

Chandrika Web: