ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത സേവനങ്ങൾ കാഴ്ചവെക്കുന്ന കെ.എം.സി.സി ജനഹൃദയങ്ങളിലാണ് സ്ഥാനം നേടിയിട്ടുള്ളതെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫിസിൽ നൽകിയ സ്വീകരണത്തിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിൽ പ്രളയമുണ്ടായ സമയത്തും വയനാട്ടിൽ വലിയ ദുരന്തമുണ്ടായ സമയത്തും കെ.എം.സി.സി നൽകിയിട്ടുള്ള സഹായങ്ങൾ ഒരിക്കലും കേരള ജനതക്ക് മറക്കുവാൻ കഴിയില്ല. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ മനസ്സിലാക്കുവാൻ സൗദി സന്ദർശനം വഴി കഴിഞ്ഞിട്ടുണ്ട്.
അവയെല്ലാം അധികാരകേന്ദ്രങ്ങളിൽ എത്തിക്കാനുള്ള പരിശ്രമം ഉണ്ടാവും. പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഇ. അഹമ്മദ് സാഹിബ് കാണിച്ചിട്ടുള്ള മാതൃക അനുകരണീയമാണെന്നും ഷാഫി പറമ്പിൽ കൂട്ടിചേർത്തു.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, പാലക്കാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് മരക്കാർ മാരായമംഗലം, കെ.എം.സി.സി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, പാലക്കാട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. സിദ്ദീഖ്, ട്രഷറർ സലാം മാസ്റ്റർ, കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, ഭാരവാഹികളായ അഡ്വ. അനീർ ബാബു, സിറാജ് മേടപ്പിൽ, ഷാഫി തുവ്വൂർ, ഷമീർ പറമ്പത്ത്, നജീബ് നെല്ലാംകണ്ടി, ഷൗക്കത്ത് കടമ്പോട്ട്, സഫീർ മുഹമ്മദ്, സുഹൈൽ കൊടുവള്ളി, ജാഫർ പുത്തൂർമഠം, ഷാഫി സെഞ്ച്വറി, ഷറഫ് വയനാട്, ഷഫീർ വെള്ളമുണ്ട, ഷബീർ മണ്ണാർക്കാട്, മുഹമ്മദ് കുട്ടി വാടാനപ്പള്ളി, അൻഷാദ്, അൻസർ ബീമാപള്ളി, നവാസ് ഖാൻ എന്നിവർ സംസാരിച്ചു.