മലപ്പുറം: ഭാഷ, ദേശ, വര്‍ണ വൈജാത്യങ്ങള്‍ക്കപ്പുറം ഉന്നതമായ മാനവികതയുടെ മാനങ്ങളുള്ള ഹജ്ജ് വേളയിലെ സഊദി കെ.എം.സി.സി വളണ്ടിയര്‍മാരുടെ സേവനം ഉദാത്തമായ സമര്‍പ്പണമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ത്യാഗോജ്വലമായ ജനസേവനം കൊണ്ട് ലോകശ്രദ്ധ നേടിയ സംഘടനയാണ് കെ.എം.സി.സി. ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച് സന്നദ്ധ സേവനം നടത്തുന്ന പ്രവര്‍ത്തകര്‍ രാജ്യത്തിന് തന്നെ അഭിമാനകരമാണ്-തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
- 3 years ago
Chandrika Web