റിയാദ്: രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തങ്ങളില്‍ നിന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുറം തിരിഞ്ഞു നില്‍ക്കുമ്പോള്‍ പ്രവാസി വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടുന്ന റിയാദ് കെഎംസിസി അടക്കമുള്ള കെഎംസിസിയുടെ വിവിധ ഘടകങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ സമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട രണ്ട് പേര്‍ക്ക് പദ്ധതി വിഹിതമായ പത്ത് ലക്ഷം രൂപ വീതം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെയും നാടിന്റെയും ക്ഷേമത്തിനായി വിയര്‍പ്പൊഴുക്കുന്ന പ്രവാസി എന്നും നന്മയുടെ വക്താക്കളാണ്. സ്വന്തം വേദനയെ അവഗണിച്ച് മറ്റുള്ളവര്‍ക്ക് ആശ്വമേകുന്ന പ്രവാസികള്‍ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് അത്താണിയാണ്. തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് സഹായകമാവുന്ന രീതിയില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.മൊയ്തീന്‍ കോയ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.ഏ.മജീദ് എം എല്‍ എ, സി എച്ച് സെന്റര്‍ പ്രസിഡന്റ് കെ.പി. കോയ, കെഎംസിസി നേതാക്കളായ അഷ്‌റഫ് വേങ്ങാട്ട്, വി.കെ. മുഹമ്മദ്, കുന്നുമ്മല്‍ കോയ, സുബൈര്‍ അരിമ്പ്ര, മുജീബ് ഉപ്പട, റസാഖ് വളക്കൈ ,ഹാരിസ് തലാപ്പില്‍, സമദ് പെരുമുഖം, ശിഹാബ് പള്ളിക്കര, മുത്തു കട്ടുപാറ, സലീം മുണ്ടോടന്‍, നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ള പദ്ധതി അംഗങ്ങളുടെ ആശ്രിതര്‍ക്കാണ് സഹായം കൈമാറിയത്.
(ചിത്രം : റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ വിതരണം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു)