കെ എം സി സി ബഹ്‌റൈൻ പ്രവാസികൾക്കായി ഒരുക്കിയ ഏറ്റവും വലിയ ഇഫ്താർ വിരുന്ന് ചരിത്രമായി .
ആറായിരത്തിൽ അധികം പേർ പങ്കെടുത്ത ഗ്രാൻഡ് ഇഫ്താർ സംഗമം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വെറുപ്പും ശത്രുതയും പ്രചരിപ്പിച്ചു സമൂഹത്തിൽ ഭിന്നിപ്പ് വിതക്കുന്നവർക്കെതിരെ ഒരുമയുടെയും സ്നേഹത്തിന്റെയും സന്ദേശങ്ങളാണ് ഇത്തരം സമൂഹ നോമ്പ് തുറകൾ പകർന്നു നൽകുന്നതെന്നു മുനവ്വറലി തങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ നാട്ടിൽ മുസ്ലിം ലീഗും ഗൾഫ് നാടുകളിൽ കെഎംസിയും മാതൃകപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും തങ്ങൾ ചൂണ്ടിക്കാട്ടി. നിർദ്ധനരെയും പ്രയാസപ്പെടുന്നവരെയും മത/രാഷ്ട്ര ഭേദമന്യേ ചേർത്ത് പിടിക്കാൻ പുണ്യ റമദാൻ മാസത്തിൽ വിശ്വാസികൾക്കു കഴിയണമെന്നും തങ്ങൾ പറഞ്ഞു.
ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം ശ്രദ്ധേയമായി. കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഇഫ്താർ സംഗമത്തിൽ അധ്യക്ഷത വഹിച്ചു