അബുദാബി : ജാതിയുടെയോ മതത്തിന്റെയോ, ഭാഷയുടെയോ, ദേശത്തിന്റെയോ, വർണ്ണത്തിന്റെയോ, അതിർവരമ്പുകളില്ലാതെ ദുർബല വിഭാഗത്തിന്റെയും, അശരണരുടെയും ആവശ്യങ്ങൾ കേട്ടറിഞ്ഞു സമാനതകളില്ലാത്ത ജനസേവനം നടത്തുന്ന ഏക സംഘനയാണ് കെ എം സി സി എന്ന അഭിമാന പ്രസ്ഥാനമെന്ന് യു എ ഇ നാഷണൽ കമ്മിറ്റി ട്രഷറർ നിസാർ തളങ്കര.പറഞ്ഞു.ജി സി സി കെ എം സി സി പൈക്ക സോണിന്റെ വാർഷിക ജനറൽ കൗൺസിൽ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഭാരവാഹികളായി ഇസ്മായിൽ. JP (പ്രസിഡന്റ്) ഖാദർ അർക്ക(ജനറൽ സെക്രട്ടറി)നൗഷാദ്.. KE (ട്രഷറർ.) എന്നിവരെ തെരഞ്ഞെടുത്തു.
ജി സി സി കെ എം സി സി പൈക്ക സോണിന്റെ ഓൺലൈനിലൂടെ നടന്ന എട്ടാമത് വാർഷിക ജനറൽ കൗൺസിൽ യോഗത്തിൽ കെ ഇ ബഷിർ മൗലവി പ്രാർത്ഥന നടത്തി.പ്രസിഡന്റ് ബക്കർ പൈക്ക അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം എസ് ശരീഫ് സ്വാഗതം പറഞ്ഞു.സംഘടനയുടെ വാർഷിക പ്രവർത്തനറിപ്പോർട്ട് സെക്രട്ടറിമാരായ അച്ചു അഷ്‌റഫ്,മഹറൂഫ് മാപ്പുഎന്നിവരും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ എ എം അഷ്‌റഫ് അവതരിപ്പിച്ചു,സകിർ കുമ്പള, അബ്ദുല്ല കൊയർകൊച്ചി, ശരീഫ് പൈക്ക, ഇബ്രാഹിം കുഞ്ഞിപ്പാറ തുടങ്ങിവർ സംസാരിച്ചു.ഖാദർ അർക്ക നന്ദി പറഞ്ഞു