ലോകത്തിലെ ഏറ്റവും വലിയ കാരുണ്യ പ്രസ്ഥാനമാണ് കെ.എം.സി.സി യെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. സലാല കെ.എം.സി.സിയുടെ 40ാം വാർഷികാഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ എഴുപത്തിനാല് രാജ്യങ്ങളിൽ ഈ പ്രവാസി കൂട്ടായ്മ പ്രവർത്തിക്കുന്നണ്ടെന്നും അദ്ദേഹം പറഞ്ഞു. സാദയിലെ റോയൽ ബാൾ റൂമിൽ നടന്ന പ്രൗഢമായ പരിപാടിയിൽ പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാൻ രണ്ടത്താണി, യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി അഡ്വ: നജ്മ തബ്ഷീറ എന്നിവരും സംസാരിച്ചു. ഒരു വർഷമായി നടന്നുവരുന്ന നാൽപതാം വാർഷികാഘോഷങ്ങളുടെ സമാപനമായിട്ടാണ് ബിൽ ഫക്കർ എന്ന പേരിൽ മെഗ ഈവന്റ് ഒരുക്കിയത്. മുനിസിപ്പൽ കൗൺസിൽ സോഷ്യൽ കമ്മിറ്റി മേധാവി അമൽ അഹമദ് അൽ ഇബ്രാഹിം, സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ അസിസ്റ്റന്റ് ഡയറക്ടർ മുസല്ലം സാലിം സുഹൈൽ ജാബൂബ്, ലേബർ വെൽഫയർ അസിസ്റ്റന്റ് ഡയറക്ടർ നായിഫ് അഹമദ് ഷൻഫരി എന്നിവർ സംസാരിച്ചു.
പരിപാടിയിൽ സംബന്ധിക്കാൻ കഴിയാതെ പോയ പി.കെ. കുഞ്ഞാലിക്കുട്ടി വിഡിയോ സന്ദേശം വഴി സദസ്സുമായി സംവദിച്ചു. ഡോ. കെ.സനാതനൻ, രാകേഷ് കുമാർ ഝ, ഡോ. അബൂബക്കർ സിദ്ദീഖ് എന്നിവരും സംസാരിച്ചു. സ്പോൺസേഴ്സിനും അതിഥികൾക്കും മൊമന്റോ കൈമാറി. മൊയ്തു താഴത്ത് സംവിധാനം ചെയ്ത സ്റ്റേജ് ഷോയും നടന്നു.
പ്രമുഖ ഗായകരായ സജ്ലി സലീം,ആബിദ് കണ്ണൂർ, ആദിൽ അത്തു, ഇസ് ഹാഖ് എന്നിവർ ഗാനമേളക്ക് നേതൃത്വം നൽകി. ഭാരവാഹികളായ റഷീദ് കൽപറ്റ, വി.പി.അബ്ദുസലാം ഹാജി, ഹാഷിം കോട്ടക്കൽ, എ.കെ.എം. മുസ്തഫ, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ഹമീദ് ഫൈസി, നാസർ കമൂന, ജാബിർ ഷരീഫ്, ആർ.കെ.അഹമ്മദ്, മഹമൂദ് ഹാജി, എം.സി അബുഹാജി, കാസിം കോക്കൂർ, എ.കെ.ഇബ്രാഹിം, വനിത വിഭാഗം ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഷബീർ കാലടി സ്വാഗതവും ഇവന്റ് കൺവീനർ എ. സൈഫുദ്ദീൻ നന്ദിയും പറഞ്ഞു. ആയിരങ്ങൾ പരിപാടിയിൽ പങ്കെടുത്തു.