മദീന: ജീവിതഭിലാഷ സഫലീകരണവുമായി വിശുദ്ധ ഉംറ നിർവ്വഹിച്ച് പ്രവാചക മണ്ണിലെത്തി ആനന്ത കണ്ണീർ പൊഴിച്ചു ആത്മസായൂജ്യമടഞ്ഞ് കെ എം സി സി ഉംറ തീർഥാടക സംഘം.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സൗദി കെ എം സി സി ഈസ്റ്റൻ പ്രവിശ്യ കമ്മിറ്റി സംഘടിപ്പിച്ച ഇഹ്ത്തി ഫാൽ 2023 സൗജന്യ ഉംറ പദ്ധതിയുടെ ഭാഗമായാണ് തീർഥാടക സംഘമെത്തിയത്. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ജീവിത വഴികളിൽ നെഞ്ചോട് ചേർത്ത് വെച്ച കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപെട്ട നാത്പ്പതോളം സ്ത്രീകളടക്കമുള്ള ‘ നൂറോളം പേരുടെ ഉംറ സംഘമാണ് സൗജ്യ ന്യ ഉംറ പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച്ച രാത്രിയോടെ പ്രവാചക മണ്ണിലെത്തിയത്.
ജിദ്ധയിലെ ഹവ്വാ ബീവിയുടെ മഖ്ബറ സന്ദർശിച്ച ശേഷം ഇസ്ലാമിക ചരിത്രത്തിൽ ആത്മസമർപ്പണത്തിൻ്റെ അനശ്വര സ്മരണകൾ മുറ്റി നിൽക്കുന്ന ബദർശുഹദാക്കളുടെ മഖ്ബറ സന്ദർശിക്കുകയും ജിദ്ധ, യാമ്പു കെ എം സി സി കളുടെ സ്വീകരണവും ഏറ്റുവാങ്ങിയാണിവർ മദീനയിലെത്തിയത്.
പുണ്യഭൂമികളിലെത്തുന്നത് സ്വപ്ന ദർശന സായൂജ്യം മാത്രമായി കരുതിയിരുന്നവർക്ക് മുമ്പിൽ പുണ്യഭൂമികളെത്താനും വിശുദ്ധ കർമ്മങ്ങൾ നിർവ്വഹിക്കാനും പ്രവാചക സന്നിധിയിലെത്തി സലാം ചെല്ലി നിറഞ്ഞ കണ്ണുകളോടെ പ്രാർഥനാനിരതരായി സായൂജ്യമടയുവാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഓരോ തീർഥാടകനും.
മൂന്ന് ദിവസങ്ങളിലായി മദീനയിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുകയും പിന്നീട് ബുറൈദ വഴി ദമ്മാമിയത്തി ഈസ്റ്റൻ പ്രവിശ്യ കെ എം സി സി യുടെ സ്വീകരണവും ഏറ്റുവാങ്ങി പതിനെട്ടാം തിയ്യതി ദമാം വിമാനതാവളം വഴി നാട്ടിലേക്ക് മടങ്ങും.
പ്രവാചക നഗരിയിലെത്തിയ തീർഥാടക സംഘത്തെ ഈത്തപഴങ്ങളും സമ്മാനപൊതികളും നൽകി മദീന കെ എം സി സി നേതാക്കളും വനിതാ വിംഗും കുട്ടികളുമടക്കമുള്ള പ്രവർത്തകർ ഹൃദ്യമായി സ്വീകരിച്ചു. സ്വീകരണ യോഗത്തിൽ ശെരീഫ് കാസർക്കോട് അധ്യക്ഷത വഹിച്ചു. യോഗം മദീന കെ എം സി സി മുൻ പ്രസിഡൻ്റ് സൈത് മൂന്നിയൂർ ഉത്ഘാടനം ചെയ്തു. ഉംറ സംഘത്തിന് നേതൃത്വം നൽകുന്ന അബ്ദുറഹ്മാൻ അറക്കൽ, ദമാം കെ എം സി സി ഭാരവാഹി നാസർ പാറക്കടവ് അഹമ്മദ് മുനമ്പം, അഷറഫ് ഒമാനൂർ, ഷാജഹാൻ ചാലിയം, നാസർ തടത്തിൽ, എന്നിവർ സംസാരിച്ചു അഷറഫ് അഴിഞ്ഞിലം സ്വാഗതവും നഫ്സൽ മാസ്റ്റർ നന്ദിയും പറഞ്ഞു.