ബാത്താം (ഇന്തോനേഷ്യ): ലോകം ഒരു ഗ്ലോബല്‍ വില്ലേജായി ചുരുങ്ങുകയും സാങ്കേതിക വിദ്യ അതിശീഘ്രം വികസിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ യുവാക്കളുടെ സംരംഭകത്വ വികസനത്തില്‍ വേണ്ടത്ര പ്രോത്സാഹനങ്ങള്‍ നല്‍കാന്‍ സര്‍ക്കാറുകള്‍ മുന്നോട്ടു വരണമെന്ന് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ഇന്തോനേഷ്യയിലെ ബാത്താം വില്ലേജില്‍ നടന്ന സിംഗപ്പൂര്‍, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലെ കെ.എം.സി.സി പ്രവര്‍ത്തകരുടെ സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റര്‍പ്രിനര്‍ഷിപ്പ് വികസനത്തില്‍ യുവാക്കള്‍ക്കാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വേണ്ട പദ്ധതികള്‍ തയ്യാറാക്കാനും തങ്ങള്‍ ആവശ്യപ്പെട്ടു.
സിംഗപ്പൂര്‍ എയര്‍പോര്‍ട്ടിലും, ബാതാം ഫെറി ടെര്‍മിനലിലും ഊഷ്മളമായ വരവേല്‍പാണ് തങ്ങള്‍ക്ക് ലഭിച്ചത്.
പ്രസിദ്ധമായ ജാമിഅ (മുസ്ലിം മിഷനറി സൊസൈറ്റി ) യില്‍ ഡോ.എച്ച്. എം.സലീം, മുഹമ്മദ് യൂനുസ് മുഹമ്മദ് ശരീഫ് എന്നിവരുടെ നേതൃത്വത്തിലും ഉജ്വല സ്വീകരണം നല്‍കി. 1932ല്‍ സ്ഥാപിതമായ സ്ഥാപനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ വിശദീകരിച്ചു.
കെ.എം.സി.സി സ്‌നേഹ സംഗമത്തില്‍ നിസാര്‍ രാമന്തളി അധ്യക്ഷത വഹിച്ചു. സാലിഹ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വിവിധ കെ.എം.സി.സികളെ പ്രതിനിധീകരിച്ചു അബ്ദുള ബാത്താം, ഷമീന്‍ കുന്നുംപുറത്ത്, നിയാസ് കാരോളം, ഷാഫി വെള്ളാപ്പ്, സാക്കര്‍ കൊയിലാണ്ടി, ജവാദ് അരിമ്പ്ര, മുസ്തഫ പുത്തലത്ത്, ഫസല്‍ തെക്കെക്കാട്, മുഹമ്മദ് കുട്ടി താമ്പ്ര, റഫീഖ് ബാതാം, അന്‍വര്‍ ബാതാം, രിയാസ്, അജ്മല്‍, സറൂറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.