സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾക്കായി കെ.എം.സി.സി ഖാലിദിയ കമ്മിറ്റി ഏർപ്പെടുത്തിയ സീതി സാഹിബ് ബീഗം സാഹിബ അവാർഡ് അഡ്വ. ഫാത്തിമ തഹ്ലിയക്ക് സമ്മാനിച്ചു. ഖമീസ് മുശൈത്ത് ടോപാസ് ഓഡിറ്റോറിയത്തിൽ നടന്ന ‘ദ സ്റ്റേറ്റ് മെന്റ്’ സാംസ്കാരിക സംഗമത്തിൽവെച്ച് കെ.എം.സി.സി നാഷനൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ അവാർഡ് വിതരണം നിർവഹിച്ചു.
50,000 രൂപയുടെ ഷിഫ അൽ ഖമീസ് കാഷ് പ്രൈസ് ജലീൽ കാവനൂരും പ്രശസ്തിപത്രം മന്തി അൽ ജസീറ റിജാൽ അൽമ മാനേജർ സുൽഫിക്കർ അലിയും തഹ് ലിയക്ക് സമ്മാനിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് ജലീൽ കാവനൂർ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു.
മജീദ് കൂട്ടിലങ്ങാടി വേദി നിയന്ത്രിച്ചു. മട്ടന്നൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷബീർ എടയന്നൂർ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കളായ സലീം പന്താരങ്ങാടി, ഉസ്മാൻ കിളിയമണ്ണിൽ, മൊയ്തീൻ കട്ടുപ്പാറ, സാദിഖ് കോഴിക്കോട്, വനിത കെ.എം.സി.സി നേതാക്കളായ സഫ് വാന തസ്നീം, ഷനിജ ഗഫൂർ, ഷീബ അമീർ, ആരിഫ നജീബ്, ഷൈമി റഹ്മാൻ, അൽ ജനൂബ് ഇന്റർ നാഷനൽ സ്കൂൾ പ്രിൻസിപ്പൽ മഅസൂം ഫറോക്ക്, റിയാസ് മേപ്പയൂർ, ലേഖ സജികുമാർ, സുബി റഹീം, ഒ.ഐ.സി.സി ദക്ഷിണ മേഖലാ ജനറൽ സെക്രട്ടറി അഷ്റഫ് കുറ്റിച്ചൽ, സാജിദ് സുഫീൻ, മുഹമ്മദ് പെരുമ്പാവൂർ, റജീബ് ഇസ്മയിൽ (മന്തി അൽ ജസീറ റിജാൽ അൽമ) എന്നിവർ ആശംസ നേർന്നു. കെ.എം.സി.സി സീനിയർ നേതാക്കന്മാരായ ബഷീർ മൂന്നിയൂർ, ജലീൽ കാവനൂർ, മുഹമ്മദ് കുട്ടി മാതാപ്പുഴ, സലിം പന്താരങ്ങാടി എന്നിവർക്കുള്ള ഖാലിദിയ കെ.എം.സി.സിയുടെ സ്നേഹോപഹാരം അഡ്വ. ഫാത്തിമ തഹ് ലിയക്ക് സമ്മാനിച്ചു. ഡോ. തഹിയ, ഉമ്മുഫസൽ, ഡോ. രഹന, ഹർഷ, മഹറൂഫ, ബാസിത്ത് ഇല്ലിക്കൽ (അൽ ജനൂബ് സ്കൂൾ), ഫായിസ് (ക്ലൗഡ്സ് ഓഫ് അബഹ) എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. നിസാർ കരുവൻതുരുത്തി സ്വാഗതവും ഷഫീഖ് മഞ്ചേരി നന്ദിയും പറഞ്ഞു.