Categories: gulfNews

കെ.എം.സി.സി സലാല 40ാo വാർഷികാഘോഷ സമാപനം ഇന്ന്

കെ.​എം.​സി.​സി സ​ലാ​ല​യു​ടെ 40ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ സം​ബ​ന്ധി​ക്കാ​നാ​യി ലീ​ഗ് നേ​താ​ക്ക​ൾ ഞാ​യ​റാ​ഴ്ച സ​ലാ​ല​യി​ൽ എ​ത്തും. ‘ബി​ൽ ഫ​ഖ​ർ’ എ​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി,യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ എ​ന്നി​വ​ർ ഞാ​യ​റാഴ്ച രാ​വി​ലെ പ​ത്ത് മ​ണി​ക്കാ​ണ് സ​ലാ​ല എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തു​ക. ഇ​വ​ർ​ക്ക് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ച്ച​യോ​ടെ എ​ത്തി​ച്ചേ​രാ​നാ​ണ് സാ​ധ്യ​ത. വൈ​കീ​ട്ട് 6.30 ന് ​സാ​ദ​യി​ലെ റോ​യ​ൽ ബാ​ൾ റൂ​മി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. മൊ​യ്തു താ​ഴ​ത്ത് ഒ​രു​ക്കു​ന്ന ഗാ​ന​മേ​ള​യി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നാ​യി പ്ര​മു​ഖ ഗാ​യ​ക​രാ​യ സ​ജ്ലി സ​ലീം,ആ​ബി​ദ് ക​ണ്ണൂ​ർ, ആ​ദി​ൽ അ​ത്തു, ഇ​സ് ഹാ​ഖ് എ​ന്നി​വ​ർ സ​ലാ​ല​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു.

ഒ​രു വ​ർ​ഷ​മാ​യി ന​ട​ന്നുവ​രു​ന്ന നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​ണ് ഇ​ന്ന് ന​ട​ക്കു​ക. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി പ്ര​സി​ഡ​ന്റ് നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ബീ​ർ കാ​ല​ടി ,റ​ഷീ​ദ് ക​ൽ​പ​റ്റ, വി.​പി.​അ​ബ്ദു​സ​ലാം ഹാ​ജി, അ​ർ.​കെ. അ​ഹ​മ്മ​ദ്, ഹാ​ഷിം കോ​ട്ട​ക്ക​ൽ, എ. ​സൈ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

webdesk13:
whatsapp
line