ദോഹ : കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട കരുതലിനെ കുറിച്ചുള്ള അവബോധം നൽകി, കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ മെഡിക്കൽ വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബീറ്റ് ദി ഹിറ്റ് ” പരിപാടി യിൽ പ്രവാസി സമൂഹം ശ്രദ്ധിക്കേണ്ട നിർജലീകരണം, ചർമ്മ സംരക്ഷണം, ഭക്ഷണ ക്രമീകരണം, അലർജി, വ്യായാമം, ജീവിത ശൈലി രോഗങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സെഷൻ നിർവഹിച്ചത്. കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ കൗൺസിൽ അംഗങ്ങളുടെ യോഗത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കെഎംസിസി സംസ്ഥാന സെക്രട്ടറി വിടിഎം.സാദിഖ് ഉത്ഘാടനം ചെയ്തു. മിസമീർ ക്ലിനിക് സ്റ്റാഫ് നേഴ്സ് ആയ ആസാദ് കളത്തിൽ ആരോഗ്യ സെഷന് നേതൃത്വം നൽകി.
ജില്ലാ പ്രസിഡണ്ട് ജാഫർ സാദിഖ് അധ്യക്ഷത വഹിച്ച യോഗം ജനറൽ സെക്രട്ടറി അമീർ തലക്കശ്ശേരി സ്വാഗതം ആശംസിക്കുകയും സംസ്ഥാന സെക്രട്ടറി ഷമീർ മുഹമ്മദ് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. മൽഖാ റൂഹി ധന സമാഹരണ യജ്ഞങ്ങളായ ബിരിയാണി ചലഞ്ച് ഉൾപ്പെടെ പ്രവർത്തനങ്ങളിൽ സഹകരിച്ച മണ്ഡലം കമ്മിറ്റികളെയും കോർഡിനേറ്റര്മാരെയും കെഎംസിസി അംഗങ്ങളെയും ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം വിടപറഞ്ഞ സമസ്ത മുശാവറ അംഗം കെപിസി.തങ്ങൾ പ്രാർത്ഥന സദസ്സും അനുശോചനവും ജില്ലാ വൈസ് പ്രസിഡണ്ട് നാസർ ഫൈസി നിർവഹിച്ചു.
സംഘടന വിഷയങ്ങളിൽ ജില്ലാ സെക്രട്ടറി ചർച്ചകൾക്ക് തുടക്കം കുറിക്കുകയും മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സുഹൈൽ കുമ്പിടി, യൂസുഫ് പനം കുറ്റി, ഉമ്മർ ഒറ്റപ്പാലം, അനസ് യമാനി, റിഷാഫ് എടത്തനാട്ടുകര, ജലീൽ വളരാണി , സുലൈമാൻ ആലത്തൂർ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ റസാഖ് ഒറ്റപ്പാലം, മഖ്ബൂൽ തച്ചോത്ത്, അഷ്‌റഫ് പുളിക്കൽ, സിറാജുൽ മുനീർ, മൊയ്‌തീൻ കുട്ടി ,അസർ പള്ളിപ്പുറം, ഷാജഹാൻ കരിമ്പനക്കൽ, നസീർ പാലക്കാട്, ജില്ലാ വിംഗ് അംഗങ്ങളായ അമീർ കുസ്റു, മുസമ്മിൽ, ബി എഫ് അംഗങ്ങളായ മുജീബ് സി, ജെൻസർ നേതൃത്വം നൽകി.