മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്മാരായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും ഓര്‍മകള്‍ അനുസ്മരിച്ച് മലപ്പുറം ജില്ല ദുബൈ കെ.എം.സി.സി. കേരളത്തിന്റെ മതസൗഹാർദം കാത്തുസൂക്ഷിക്കാന്‍ ഇരുവരും സ്വീകരിച്ച നിലപാടുകള്‍ ലോകത്തിനുതന്നെ മാതൃകയാണെന്ന് അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
സ്വന്തം സമുദായത്തിന്റെ അവകാശം സംരക്ഷിക്കാന്‍ ജനാധിപത്യപരമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍തന്നെ ഇതര മതസ്തരെ ബഹുമാനിച്ച വ്യക്തിത്വങ്ങളായിരുന്നു ഇരുവരും. തലമുറകള്‍ എത്ര പിന്നിട്ടാലും പാണക്കാട്ട് നിന്നുള്ള ഈ നേതൃത്വം തുടരുന്നത് സമൂഹത്തിലും സമുദായത്തിലും ഐക്യം നിലനിർത്താൻ അനിവാര്യമാണെന്നും അനുസ്മരണ യോഗം സാക്ഷ്യപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടിയുടെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.എ. സലാം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഇക്ബാൽ വാഫി അനുസ്മരണ പ്രഭാഷണം നടത്തി. ബീരാൻ ബാഖവി, കെ.പി.പി. തങ്ങൾ, ശറഫുദ്ദീൻ ഹുദവി, ഹൈദരലി ഹുദവി, ആഷിഖ് വാഫി എന്നിവരുടെ നേതൃത്വത്തില്‍ പ്രാർഥന സദസ്സും സംഘടിപ്പിച്ചിരുന്നു.
ജില്ല കെ.എം.സി.സി മതകാര്യ വിഭാഗം ചെയര്മാന് കരീം കാലടി സ്വാഗതവും കണ്‍വീനര്‍ മുസ്തഫ ആട്ടീറി നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി ആർ. ഷുക്കൂർ, ജില്ല ജനറൽ സെക്രട്ടറി എ.പി. നൗഫൽ, ഭാരവാഹികളായ സി.വി. അഷ്റഫ്, ഒ.ടി. സലാം, മുജീബ് കോട്ടക്കൽ, നാസർ കുറുമ്പത്തൂർ, മുഹമ്മദ് വള്ളിക്കുന്ന്, അഷ്റഫ് കൊണ്ടോട്ടി, ലത്തീഫ് തെക്കഞ്ചേരി, ഇബ്രാഹിം വട്ടംകുളം എന്നിവര്‍ നേതൃത്വം നല്കി. മുസ്തഫ വേങ്ങര ഹംസ ഹാജി മാട്ടുമ്മൽ, കെ.എം. ജമാൽ, ഫക്രുദ്ദീൻ മാറാക്കര, സൈനുദ്ദീൻ പൊന്നാനി, സലാം പരി എന്നിവർ സന്നിഹിതരായിരുന്നു.