X
    Categories: gulfNews

പവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഡോ. സിദ്ദീഖ് അഹമ്മദിനെ കിഴക്കന്‍ പ്രവിശ്യാ കെഎംസിസി അഭിനന്ദിച്ചു

ദമ്മാം: ഇ സാനിറ്റേഷന്‍ മേഖലയിലും പ്രകൃതി സംരക്ഷണ മേഖലയിലും ഉള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും ഇറാം, ITL ഗ്രൂപ്പ് സിഎംഡിയുമായ ഡോ. സിദ്ദീഖ് അഹമ്മദിനെ കിഴക്കന്‍ പ്രവിശ്യാ കെഎംസിസി അഭിനന്ദിച്ചു.

മലയാളികളായ പ്രവാസി സമൂഹത്തിനു ഒന്നടങ്കം ലഭ്യമായ അംഗീകാരമായി ഈ അവാര്‍ഡിനെ കാണുന്നു എന്നും അഭിമാനകരമായ നിമിഷങ്ങളാണ് ഇതെന്നും നേതാക്കള്‍ അനുമോദന സന്ദേശത്തില്‍ അറിയിച്ചു.കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി മലയാളി സമൂഹം ഒന്നടങ്കം ഈ അവാര്‍ഡ് ആഘോഷിക്കുകയും ചെയ്യുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. ഏതു അംഗീകാരത്തിലും സ്വതസിദ്ധമായ ലാളിത്യവും സഹജീവി സ്‌നേഹവും അദ്ദേഹത്തെ കൂടുതല്‍ ജനപ്രിയനാക്കുന്നുവെന്ന് നേതാക്കള്‍ പത്രക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

തനിക്കു കിട്ടിയ എല്ലാ അംഗീകാരവും നിങ്ങളുടെ ഓരോരുത്തരുടെയും പ്രാര്‍ത്ഥനയാണെന്നും അതുകൊണ്ടു തന്നെ എക്കാലവും പ്രവാസി സമൂഹത്തിന്റെ കൂടെയുണ്ടാവുമെന്നും അവാര്‍ഡിനര്‍ഹമായ പ്രകൃതി സംരക്ഷണം എന്ന ആശയം തന്റെ മാതാവില്‍ നിന്ന് ലഭ്യമായതാണെന്നും അഭിനന്ദനങ്ങള്‍ക്കു നന്ദി സൂചകമായി അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് മുഹമ്മദ്കുട്ടി കോഡൂര്‍, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, ഓര്‍ഗ.സെക്രട്ടറി മാമു നിസാര്‍, മറ്റു ഭാരവാഹികളായ ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, സിദ്ദീഖ് പാണ്ടികശാല, ഹമീദ് വടകര തുടങ്ങിയവര്‍ പങ്കെടുത്തു.

 

web desk 1: