X
    Categories: gulfMore

കെഎംസിസി നേതാക്കള്‍ ക്രിസ്തുമസ്സ്  ആശംസയുമായി ദേവാലയത്തിലെത്തി

അബുദാബി: ക്രിസ്തുമസ് ആശംസകളുമായി കെഎംസിസി നേതാക്കള്‍  ക്രൈസ്തവ ദേവാലയത്തിലെത്തി. മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയായി അബുദാബി തൃശൂര്‍ ജില്ലാ കെഎംസിസി നേതാക്കളാണ്
അബുദാബി സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ എത്തിയത്. പ്രസിഡണ്ട് അന്‍വര്‍ കയ്പ്പമംഗലത്തിന്റെയും  സീനിയര്‍ നേതാവ് റസാഖ് ഒരുമനയൂരിന്റെയും നേതൃത്വത്തില്‍ എത്തിയ കെഎംസിസി സംഘത്തെ ഫാദര്‍ ഗീവര്‍ഗ്ഗീസ് മാത്യുവും ദേവാലയം സെക്രട്ടറി ഐ തോമസും ചേര്‍ന്നു സ്വീകരിച്ചു.
മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം പരമപ്രധാനമാണെന്നും സ്‌നേഹവും സാഹോദര്യവുമാണ് മനുഷ്യരെ ഉത്തമരാക്കുന്നതെന്നും ഫാദര്‍ ഗീവര്‍ഗ്ഗീസ് മാത്യു പറഞ്ഞു. കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. പ്രവാസലോകത്തും നാട്ടിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനേകങ്ങള്‍ക്ക് തണലാണെന്ന് ഫാദര്‍ അഭിപ്രായപ്പെട്ടു.
അബുദാബി കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ ഫാദറുമായി പങ്കുവെച്ചു. റസാഖ് ഒരുമനയൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പിവി ജലാല്‍ കടപ്പുറം, ജില്ലാ ഭാരവാഹികളായ മുസ്ഥഫ, ശിഹാബ് കപ്പാരത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ കമ്മിറ്റിയു ടെ ഉപഹാരം പ്രസിഡണ്ട് മുഹമ്മദ് അന്‍വര്‍, റസാഖ് ഒരുമനയൂര്‍ എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു.

webdesk14: