X

കെഎംസിസി നേതാവ് മുജീബ് മൊഗ്രാല്‍ അബുദാബിയില്‍ മരണപ്പെട്ടു

കെഎംസിസി കാസറകോട് ജില്ലാ മുന്‍ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍(52) അബുദാബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.

അബുദാബി കെഎംസിസി കാസറകോട് ജില്ലാ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കായികവിഭാഗം സെക്രട്ടറി, എംഐസി അബുദാബി കമ്മിറ്റി വൈസ് പ്രസിഡണ്ട്, ചെങ്കള ശിഹാബ് തങ്ങള്‍ അക്കാദമി വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. അബുദാബിയില്‍ സ്വകാര്യസ്ഥാപനത്തില്‍ കഴിഞ്ഞ 28 വര്‍ഷമായി അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.

സമസ്ത വൈസ്പ്രസിഡണ്ട് യുഎം അബ്ദുല്‍റഹ്‌മാന്‍ മുസ്ല്യാരുടെയും പരേതയായ മറിയമിന്റെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: നഈമ, നബീല്‍, നിയാല്‍, ഹഫ്‌ല. സഹോദരങ്ങള്‍: ശിഹാബ്, ഫസല്‍, ഇര്‍ഫാന്‍, ശഹീര്‍ (ദുബൈ) അമീന്‍ (അബുദാബി) ഖദീജ, ഷാഹിന, പരേതയായ ഷാഹിത.

മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് (എംഐസി) ജനറല്‍ സെക്രട്ടറി കൂടിയായ പിതാവ് കഴിഞ്ഞ ഒരുമാസത്തോളമായി സന്ദര്‍ശകവിസയില്‍ യുഎഇയിലുണ്ട്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മുജീബിന്റെ വിയോഗത്തില്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സിഎച്ച യൂസുഫ്, ട്രഷറര്‍ സിഎച്ച് അസ്‌ലം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി ബാവ ഹാജി, ജനറല്‍ സെക്രട്ടറി ടികെ അബ്ദുല്‍സലാം, ട്രഷറര്‍ ശിഹാബ് പരിയാരം, കാസറകോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍റഹ്‌മാന്‍ ചേക്കു, ജനറല്‍ സെക്രട്ടറി അഷറഫ് പള്ളംകോട്, ട്രഷറര്‍ ഉമ്പുഹാജി, വിവിധ സംസ്ഥാന ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, ഇതര സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.

webdesk13: