റിയാദ്: കെഎംസിസി നേതാവും സാമുഹ്യ പ്രവര്‍ത്തകനുമായ ഉമ്മര്‍ മീഞ്ചന്ത (54) നിര്യാതനായി. കോഴിക്കോട് മീഞ്ചന്ത ഉള്ളിശ്ശേരിക്കുന്ന് സ്വദേശിയാണ്.താമസ സ്ഥലത്ത് വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച്ച ഉച്ചക്ക് റിയാദിലെ കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയമാക്കിയെങ്കിലും രാത്രി ഒമ്പത് മണിയോടെ മരിച്ചു. 25 വര്‍ഷമായി റിയാദിലുള്ള ഉമ്മര്‍ മത സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. കെഎംസിസിയുടെ റിയാദ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടായിരുന്നു. റിയാദിലെ പ്രാദേശിക കൂട്ടായ്മകളുടെ സംഗമ വേദിയായ ഫോര്‍ക്ക, റിയാദ് ഇസ്ലാമിക് സെന്റര്‍ , കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടന്‍സ് @ റിയാദ് , ഫ്രണ്ട്‌സ് ഓഫ് കാലിക്കറ്റ് തുടങ്ങി നന്മ തുടങ്ങി സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു. റിയാദ് കെഎംസിസി കോഴിക്കോട് സിറ്റി കമ്മിറ്റിയുടെ സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ് . ഭാര്യ : ഷെമീന, മക്കള്‍: ഫര്‍ഹാന, ആദില്‍ ( റിയാദ്) നബിലാന്‍, ആയിഷ. മയ്യത്ത് നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ കെഎംസിസി നേതാക്കളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. ഉമറിന്റെ നിര്യാണത്തില്‍ കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റിയും റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയും കോഴിക്കോട് ജില്ലാ കമ്മിറ്റിയും വിവിധ ജില്ലാ കമ്മിറ്റികളും അനുശോചിച്ചു. ഫോര്‍ക്ക, സഊദി ഇസ്ലാമിക് സെന്റര്‍, ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ്, കോഴിക്കോടന്‍സ് അറ്റ് റിയാദ് തുടങ്ങിയ സംഘടനകളും അനുശോചനം രേഖപ്പെടുത്തി .