X
    Categories: keralaNews

ആംബുലന്‍സിന്റെ താക്കോല്‍ദാനം സാദിഖലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു

മലപ്പുറം കൂരാട് മേഖല കെഎംസിസി യുടെ പുതിയ ആംബുലന്‍സിന്റെ താക്കോല്‍ ദാനം സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു ആംബുലന്‍സിന്റെ ഉത്ഘാടനം മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ വെച്ചായിരുന്നു നിര്‍വഹിച്ചത്.  കൂരാട്ടിലെ മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാക്കളും ടിപി അസ്‌കര്‍ ,കൂരാട് കെഎംസിസി പ്രസിഡന്റ് ഷറഫു തുടങ്ങിയവര്‍ പങ്കെടുത്തു 2017ലാണ് ആദ്യമായി ആംബുലന്‍സ് സേവനത്തിന് തുടക്കം കുറിക്കുന്നത്. അവിടെന്ന് ഇങ്ങോട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴേക്കും ജാതി,മത,കക്ഷിരാഷ്ട്രീയ ഭേദമന്യേ അര്‍ഹതപെട്ടവര്‍ക്ക് തീര്‍ത്തും സൗജന്യമായിയും, മറ്റുള്ളവരുടെ സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്തു അവരാല്‍തന്നു സഹായിക്കുന്ന ചെറിയതുകകള്‍ കൊണ്ടും, കൂരാടും പരിസരപ്രാദേശങ്ങളിലും വളരെനല്ലരീതിയില്‍തന്നെ ഡ്രൈവര്‍ റഹീമിന്റെ നേതൃത്വത്തില്‍ സേവനങ്ങള്‍ ചെയ്തു മുന്നോട്ടുപോയികൊണ്ടിരുന്നു.

Chandrika Web: