കെ.എം.സി.സി ജിദ്ദ ഖാലിദിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ പ്രമുഖ ഫുഡ് കമ്പനിയായ, പേര് മാറാത്ത പെരുമ മാറാത്ത വിജയ് മസാല സ്പോൺസർ ചെയ്യുന്ന ബി.എഫ്.സി ജിദ്ദ ടീം ജേതാക്കളായി. ജിദ്ദ സൂക് സാത്തി ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജിദ്ദയിലെ എട്ട് സീനിയർ ക്ലബ് ടീമുകളാണ് മാറ്റുരച്ചത്.
ഫൈനലിൽ ശക്തരായ ഡെക്സോപ്പാക്ക് ജിദ്ദ ടീമിനെയാണ് വിജയ് ഫുഡ് ബി.എഫ്.സി ജിദ്ദ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായും ടോപ് സ്കോററായും വിജയ് ഫുഡ് ബി.എഫ്.സി ടീമിലെ ജിബിൻ കുട്ടപ്പായിയെയും മികച്ച സ്റ്റോപ്പർ ബാക്കായി ഇതേ ടീമിലെ മുഹമ്മദ് ഷഫീഖിനേയും തെരഞ്ഞെടുത്തു.
ടൂർണമെന്റിലെ മിന്നും വിജയത്തിന് ശേഷം വിജയ് ഫുഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ക്ലബ് മാനേജർ ശിഹാബ് പൊറ്റമ്മൽ, വിജയ് മസാല കമ്പനി എം.ഡി ജോയ് മൂലന് വിന്നേഴ്സ് ട്രോഫി കൈമാറി. വിജയ് മസാല ജിദ്ദ റീജിയൻ മാർക്കറ്റിംങ് സൂപ്പർവൈസർ മുസ്തഫ മൂപ്ര, ഓഫീസ് സ്റ്റാഫുകളായ സുഷീലൻ, അക്ഷയ് എന്നിവരും ബി.എഫ്.സി ജിദ്ദ ക്ലബ് ഭാരവാഹികളായ അനസ് പൂളഞ്ചേരി, ഫസൽ ചിറ്റൻങ്ങാടൻ, ടി.സി ഫൈസൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.