X
    Categories: gulfNews

കര്‍മ്മ സരണിയില്‍ മൂന്ന് പതിറ്റാണ്ട്: കെഎംസിസി നേതാവ് സക്കീര്‍ അഹമ്മദ് മടങ്ങുന്നു

അഷ്‌റഫ് ആളത്ത്

ദമ്മാം: പ്രവാസത്തിന്റെ തനിയാവര്‍ത്തനങ്ങളുംഅതിജീവനത്തിന്റെ നൈരന്തര്യങ്ങളോടുമൊപ്പം ആദര്‍ശ പ്രസ്ഥാനത്തിന്റെ അമരത്ത് സൗമ്യ പ്രതീകമാവുകയുംഹരിത പ്രസ്ഥാനത്തിന് മാതൃകാ നേതൃത്വമാവുകയുംചെയ്ത ദമ്മാമിലെകെഎംസിസി നേതാവ് കൈപാക്കില്‍ സക്കീര്‍ അഹമ്മദ്നാട്ടിലേക്ക് മടങ്ങുന്നു.മൂന്ന് പതിറ്റാണ്ടോളംനീണ്ടുനിന്ന അദ്ദേഹത്തിന്റെസഊദി പ്രവാസത്തിന്നാളെ തിരശ്ശീല വീഴും.

മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ പ്രവാസി കൂട്ടായ്മകള്‍കേട്ടുകേള്‍വിയില്ലാത്ത കാലത്ത് കെഎംസിസിയിലൂടെ പൊതു രംഗത്ത് സജീവമായവരില്‍പ്രമുഖനാണ്സക്കീര്‍ അഹമ്മദ്. പൊതുരംഗത്തുനിറഞ്ഞു നില്‍ക്കുകയും നവാഗതര്‍ക്കുംസഹപ്രവര്‍ത്തകര്‍ക്കുംകാലാനുസൃതമായ ആശയാടിത്തറ വിഭാവനം നല്‍കുകയും ചെയ്തുകൊണ്ടാണ് സക്കീര്‍ അഹമ്മദിന്റെയാത്രാമൊഴി.

കോഴിക്കോട് കൊടുവള്ളി കത്തറമ്മല്‍ സ്വദേശിയയായ അദ്ദേഹം 1992 ല്‍ റിയാദിലാണ് പ്രവാസം ആരംഭിച്ചത്.പിന്നീട് അല്‍ ജുബൈലിലും ഒടുവില്‍ ദമ്മാമിലും വിവിധ കമ്പനികളില്‍ ഉയര്‍ന്ന ഉദ്യോഗം വഹിക്കുകയും ഔദ്യോഗിക ജീവിതത്തിലെ കൃത്യനിഷ്ഠതയുംഅര്‍പ്പണ ബോധവുംഅദ്ദേഹത്തെ ഏവര്‍ക്കും പ്രിയപ്പെട്ടവനാക്കുകയും ചെയ്തു.നിലവില്‍ ജര്‍മ്മന്‍ കമ്പനി യായഎബിടിയില്‍ വിതരണ വിഭാഗത്തിലെ മാനേജര്‍ ആയിട്ടാണ് അദ്ദേഹം വിരമിക്കുന്നത്.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെമുസ്‌ലിംലീഗ്സഹയാത്രികനായസക്കീര്‍ അഹമ്മദ്സ്വദേശത്തെപ്രാദേശിക ബാങ്കില്‍ ഡയറക്ടര്‍ ആയിരുന്നിട്ടുണ്ട്.നാട്ടില്‍ നിന്ന് ലഭിച്ച പൊതു പരിജ്ഞാനത്തിലൂടെപ്രവാസലോകത്ത്കെ.എം.സി.സിയില്‍വളരെ പെട്ടെന്നാണ് അദ്ദേഹംനേതൃനിരയിലേക്ക്ഉയര്‍ന്നത്.കെ.എം.സി.സികൊടുവള്ളി മണ്ഡലം സെക്രട്ടറി, ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി, ദമ്മാംസെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി,കിഴക്കന്‍പ്രവിശ്യജനറല്‍ സെക്രട്ടറി, സഊദി നാഷണല്‍ സുരക്ഷാ സമിതികണ്‍വീനര്‍,സിജി ദമ്മാം ട്രഷറര്‍,എം.എസ്.എസ് സെക്രട്ടറിഎന്നീനിലകളിലെല്ലാം പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്പോള്‍കെ.എം.സി.സി സഊദി ദേശീയ സമിതിയില്‍ സെക്രട്ടറിയേറ്റ് അംഗമാണ്.എഞ്ചനീയര്‍ മാരായമൂന്നുമക്കളും ഭാര്യയുമടങ്ങിയ കുടുംബത്തോടൊപ്പം സ്വദേശത്ത് വിശ്രമ ജീവിതം ആഗ്രഹിക്കുന്ന സക്കീര്‍ അഹമ്മദ് നാട്ടില്‍ ലീഗ് രാഷ്ട്രീയത്തോടൊപ്പംജീവകാരുണ്യ രംഗത്ത് സജീവമാകുമെന്ന് വ്യക്തമാക്കി.കിഴക്കന്‍ പ്രവിശ്യ കെഎംസിസി യുടെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്ഊഷ് മളമായ യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രവിശ്യ കമ്മിറ്റി അറിയിച്ചു.

 

web desk 1: