ഹുറൂബ് (സ്പോൺസറിൽ നിന്ന് ഓടിപ്പോകൽ) കേസ് കാരണം നാട്ടിൽ പോകാൻ കഴിയാതെ ഏറെ പ്രയാസത്തിലായിരുന്ന വണ്ടൂർ മണ്ഡലം പോരൂർ പഞ്ചായത്ത് സ്വദേശിക്ക് കെ.എം.സി.സി ജിദ്ദ പോരൂർ പഞ്ചായത്ത് കമ്മിറ്റിയും ജിദ്ദ റുവൈസ് ഏരിയ കമ്മിറ്റിയും സംയുക്തമായി വിമാന ടിക്കറ്റ് നൽകി സഹായിച്ചു.
കെ.എം.സി.സി വണ്ടൂർ മണ്ഡലം ജോയിന്റ് സെക്രട്ടറി സി.ടി യൂനുസ് ബാബു, റുവൈസ് ഏരിയ കമ്മിറ്റി പ്രസിഡന്റ് മുഹ്ളാർ തങ്ങളുടെ സാന്നിധ്യത്തിൽ ടിക്കറ്റ് കൈമാറി.
ചടങ്ങിൽ മുസ്തഫ ആനക്കയം, റാഫി ആനക്കയം, ഫിറോസ് തായ്യേരി, ഷാജഹാൻ ആനമങ്ങാട് എന്നിവർ പങ്കെടുത്തു.