X

വിശുദ്ധ ഖുർആൻ പഠനത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥിയെ കെഎംസിസി അനുമോദിച്ചു

ദമ്മാം: വിശുദ്ധ ഖുർആൻ പഠനത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥിയെ കെഎംസിസി അനുമോദിച്ചു. പതിനാല് മാസം കൊണ്ട് വിശുദ്ധ ഖുർആൻമുഴുവൻ
മനപ്പാഠമാക്കിയ പി.പി. സ്വാലിഹ് മുഹ്സിൻ കരിപ്പമണ്ണയെയാണ്‌ ദമ്മാം കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചത്.

ഖുർആൻപഠനം ഐച്ഛിക വിഷയമായെടുത്ത് മലപ്പുറം കരിങ്കല്ലത്താണി.ഉമറലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ഖുർആനിക് വില്ലേജിൽ നിന്നാണ് സ്വാലിഹ് മുഹ്സിൻ ഹിഫ്ള് പൂർത്തിയാക്കിയത്.
സാമ്പ്രദായിക കരിക്കുലമനുസരിച്ച് മൂന്ന് വർഷംകൊണ്ട് പൂർത്തിയാക്കേണ്ട വിഷയങ്ങളാണ് പകുതിയിൽ കുറഞ്ഞ സമയം കൊണ്ട് ആറാം ബാച്ചിലെ രണ്ടാം റാങ്കോടെ സ്വാലിഹ് മുഹ്സിൻ സഫലീകരിച്ചത്.

പാലക്കാട് കെഎംസിസിയുടെ പ്രസിഡണ്ട് ബഷീർ ബാഖവിയുടെ മകനാണ് സ്വാലിഹ് മുഹ്സിൻ.
അനുമോദന യോഗത്തിൽ ചെയർമാൻ അഷ്‌റഫ് ആളത്ത് അധ്യക്ഷത വഹിച്ചു.
പ്രവിശ്യ ഓർഗ നൈസിംഗ് സെക്രട്ടറി റഹ്മാൻ കാര്യാട് ഉത്ഘാടനം ചെയ്തു.
നാഷണൽ പ്രതിനിധി മാലിക് മഖ്ബൂൽ,സെൻട്രൽ കമ്മിറ്റി സെക്രട്ടറി മഹ്മൂദ് പൂക്കാട് എന്നിവർ ഉപഹാരങ്ങൾ കൈമാറി. സഗീർ സാഹിബ്, സ്വാലിഹ് കൊപ്പം, അൻവർ പരിച്ചിക്കട, ഫസ്ലുറഹ്മാൻ, ഉമർ സാഹിബ്, ഷമീർ, റഫീഖ് മണ്ണാർക്കാട്, ബാസിത്ത് പട്ടാമ്പി എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ശരീഫ് പാറപ്പുറത്ത് സ്വാഗതവും ഉണ്ണീൻകുട്ടി നന്ദിയും പറഞ്ഞു.
സ്വാലിഹ് മുഹ്സിൻ ഖിറാഅത്ത് നടത്തി.

webdesk13: