ദുബായ്. പ്രവാസ ലോകത്തെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായ ദുബായ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കെ എം സി സിയുടെ 2024 2026 വർഷത്തേക്കുള്ള മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള കമ്മിറ്റികൾക് രൂപം നല്കുന്നതിന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പു സമിതി നിലവിൽ വന്നു.
ജില്ലാ തെരഞ്ഞെടുപ്പ് സമിതിയുടെ ചെയർമാനായി അബ്ദുള്ള ആറങ്ങാടിയെയും ജനറൽ കൺവീനറായി സലാം കന്യപ്പാടിയെയും ട്രഷററായി ഹനീഫ് ടി ആറിനെയും കോർഡിനേറ്ററായി അഫ്സൽ മെട്ടമ്മലിനെയും തെരഞ്ഞെടുത്തു. വിവിധ മണ്ഡലം കമ്മിറ്റികൾക്കുള്ള മണ്ഡലം റിട്ടേർണിങ് ഓഫീസർമാരെയും നിരീക്ഷകന്മാരെയും തെരഞ്ഞെടുത്തു.
മണ്ഡലം കമ്മിറ്റികൾ ഫെബ്രവരി 18 ന്നു മുമ്പായും ജില്ലാ കമ്മിറ്റി ഫെബ്രവരി 25 ന്നു മുമ്പായും നിലവിൽ വെറും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ അഞ്ചോളം മണ്ഡലം കമ്മിറ്റികളും 2 മുനിസിപ്പൽ കമ്മിറ്റികളും മുപ്പതോളം പഞ്ചായത്ത് കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നുണ്ട്
മഞ്ചെശ്വരം മണ്ഡലം റിട്ടേണിംഗ് ഓഫീസർ സലാം തട്ടാഞ്ചേരി നിരീക്ഷകരന്മാർ സലീം ചേരങ്കൈ, ഈ. ബി. അഹമ്മദ്, കാസറഗോഡ് മണ്ഡലം റിട്ടേണിംഗ് ഓഫീസർ :റാഫി പള്ളിപ്പുറം നിരീക്ഷകന്മാർ :മഹമൂദ് ഹാജി പൈവളിക, യൂസുഫ് മുക്കൂട് , ഉദുമ മണ്ഡലം റിട്ടേണിംഗ് ഓഫീസർ :അഷ്‌റഫ് പാവൂർ.
നിരീക്ഷകൻ :ഫൈസൽ മുഹ്സിൻ,സലീം ചേരങ്കൈ.കാഞ്ഞങ്ങാട് മണ്ഡലം
റിട്ടേണിംഗ് ഓഫീസർ :ഹസൈനാർ ബീജന്തടുക്ക, നിരീക്ഷകൻ :അബ്ബാസ് കെ. പി,റഷീദ് ഹാജി കല്ലിങ്കാൽ തൃക്കരിപ്പൂർ മണ്ഡലം റിട്ടേണിംഗ് ഓഫീസർ :സിഎച്. നൂറുദ്ധീൻ നിരീക്ഷകൻ :റഷീദ് ഹാജി കല്ലിങ്കൽ,സലീം ചേരങ്കൈ എന്നിവരെയും തെരഞ്ഞെടുത്തു.
അബുഹയിൽ കെ എം സി സി ആസ്ഥാനത്തു ചേർന്ന ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് .ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ , ഇ ബി അഹ്മദ് ചെടയ്കൽ , സലിം ചേരങ്കൈ, ഹസൈനാർ ബീജന്തടുക്ക , സലാം തട്ടാഞ്ചേരി , യൂസുഫ് മുക്കൂട് ,
അഷ്‌റഫ് പാവൂർ , അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ , ഫൈസൽ മൊഹ്സിന് തളങ്കര,
തുടങ്ങിയവർ സംബന്ധിച്ചു സെക്രട്ടറി അഷ്‌റഫ് പാവൂർ നന്ദിയും പറഞ്ഞു.