X

ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് കെഎംസിസി

സൗദി അറേബ്യ: ഉനൈസയില്‍ വെള്ളം വണ്ടിയില്‍ ജോലി ചെയ്ത് വരികയായിരുന്ന കോഴിക്കോട് പുന്നശ്ശേരി കാക്കൂര്‍ സ്വദേശി ചെന്നിലേരി വിജയന്‍ നായരുടെ മകന്‍ രജുന്‍ (36) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഡിസംബര്‍ 16 നു താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ട രജുന്റെ മൃതദേഹം മുഴുവന്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി റിയാദില്‍ നിന്നും പുറപ്പെട്ടു. 25ന് രാവിലെ കോഴിക്കോട് എത്തിക്കും, അതിനു ശേഷം സ്വഭവനത്തില്‍ എത്തിച്ചു അന്ധ്യകര്‍മങ്ങള്‍ നിര്‍വഹിച്ചു സംസ്‌കരിക്കുന്നതായിരിക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു. നാട്ടിലെത്തിക്കുന്നതിനു വേണ്ടിയുള്ള മുഴുവന്‍ നിയമ നടപടികള്‍ക്കും കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കി.

 

webdesk14: