മനാമ : ബഹ്റൈനില്‍ തിരൂര്‍ മണ്ഡലം കെഎംസിസി നിലവില്‍ വന്നു. ബഹ്റൈന്‍ കെഎംസിസിയില്‍ തിരൂര്‍ മണ്ഡലത്തില്‍ നിന്നും മെമ്പര്‍ഷിപ്പ് എടുത്ത മെമ്പര്‍മാരുടെ കൗണ്‍സില്‍ മീറ്റില്‍ വെച്ചാണ് മണ്ഢലം കമ്മിറ്റി നിലവില്‍ വന്നത്.
മുഖ്യ ഭാരവാഹികള്‍:
പ്രസിഡന്റ്: അഷ്റഫ് കുന്നത്ത് പറമ്പില്‍ തിരൂര്‍
ജനറല്‍ സെക്രട്ടറി: എം. മൗസല്‍ മൂപ്പന് തിരൂര്‍.
ട്രഷറര്‍: അബ്ദുല്‍ ജാസിര്‍ കന്മനം
ഓര്‍ഗനൈസിങ് സെക്രട്ടറി: മുഹമ്മദ് റമീസ് പഴംകുളങ്ങര.
വൈസ് പ്രസിഡന്റുമാര്‍: എം മൊയ്ദീന് ബാവ മൂപ്പന് ചെമ്പ്ര, സുലൈമാന്‍ പട്ടര്‍നടക്കാവ്, ഇബ്രാഹീം പരിയാപുരം, മുഹമ്മദ് ഫാറൂഖ് തിരൂര്‍, താജുദ്ധീന്‍ ചെമ്പ്ര
ജോ. സെക്രട്ടറിമാര്‍: മുനീര്‍ ഉമ്മിണിയാട്ടില്‍ ആതവനാട്,, റഷീദ് കെ പുന്നത്തല, ഹുനൈസ് മാങ്ങാട്ടിരി,, ഷംസുദ്ധീന് കുറ്റൂര്‍, മുഹമ്മദ് ഷാഫി ചെമ്പ്ര.
കെ എം സി സി ബഹ്റൈന്‍ മനാമ കേന്ദ്ര കമ്മിറ്റി യുടെ മിനി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അഷ്റഫ് കുന്നത്ത് പറമ്പില്‍ അദ്ധ്യക്ഷനായി. കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അലി അക്ബര്‍ കൈത്തമണ്ണ സംഗമം ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ ഉസ്താദ് പ്രാര്‍ത്ഥന നടത്തി . മലപ്പുറം ജില്ലാ ഭാരവാഹികള്‍ ആയ ശിഹാബ് പൊന്നാനി, മുജീബ് മേല്‍മുറി എന്നിവര്‍ റിട്ടേണിങ് ഓഫീസര്‍ മാരായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ മുന്‍ പ്രസിഡന്റ് സലാം മമ്പാട്ട് മൂല, അബ്ദുല്‍ റഹ്മാന് സാഹിബ് പകര, ബിയ്യാത്തിയില്‍ അബ്ദുല്‍ വാഹിദ് വൈലത്തൂര്‍, ഉമ്മര്‍ കൂട്ടിലങ്ങാടി, മഹ്റൂഫ്ആലുങ്ങള് മൊയ്ദീന്കൂട്ടിലങ്ങാടി, ഷഹീന് പകര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എം മൗസല്‍ മൂപ്പന് തിരൂര്‍ സ്വാഗതവും മുഹമ്മദ് റമീസ് പഴംകുളങ്ങര നന്ദിയും പറഞ്ഞു.