കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തിന് ജയിച്ചു കയറുമ്പോള്‍ കെ.എം ഷാജി എം.എല്‍.എയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പി.ബി അബ്ദുല്‍ റസാഖിന്റെ വിജയം കള്ളവോട്ട് ചെയ്താണെന്ന് വ്യാജ പ്രചരണം നടത്തിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ വെല്ലുവിളിച്ചുകൊണ്ട് കെ.എം ഷാജി മുമ്പ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാവുന്നത്.
തന്റേടമുണ്ടെങ്കില്‍ യു.ഡി.എഫിനെതിരെ ഹൈക്കോടതിയിലെ കേസ് പിന്‍വലിച്ച് മഞ്ചേശ്വരത്ത് മത്സരിക്കാനായിരുന്നു ഷാജിയുടെ വെല്ലുവളി. കഴിഞ്ഞ തവണ നൂറില്‍ താഴെ വോട്ടിനാണ് ഞങ്ങള്‍ ജയിച്ചതെങ്കില്‍ ഇനി പതിനായിരത്തോളം വോട്ടിന് ഫാഷിസത്തെ ഞങ്ങള്‍ തൂത്തെറിയുമെന്നായിരുന്നു ഷാജിയുടെ വാക്കുകള്‍.