X

ഷാജിക്കെതിരെയുള്ള നീക്കം പാനൂര്‍ കൊലക്കേസില്‍ നിന്ന് സര്‍ക്കാരിന് തടിയൂരാന്‍; വേട്ടയാടലിന് വിട്ടുനല്‍കില്ലെന്ന് മുസ്‌ലിംലീഗ്

മലപ്പുറം: സര്‍ക്കാര്‍ കെ എം ഷാജിയെ വേട്ടയാടുകയാണെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. കണ്ണൂരിലെ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കെഎം ഷാജിയെ ബലിയാടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് കഴിഞ്ഞ ദിവസമാണ് കേസില്‍ കെ എം ഷാജി എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിലാണ് പരിശോധന നടത്തിയിരുന്നത്. കണ്ണൂരിലെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിജിലന്‍സ് വിദേശ കറന്‍സികളും കണ്ടെടുത്തു എന്നാണ് വിവരം. കുട്ടികളുടെ ശേഖരമാണ് ഇതെന്നാണ് ഷാജിയുടെ വിശദീകരണം. മഹസറില്‍ രേഖപ്പെടുത്തിയ ശേഷം ഇത് വീട്ടില്‍ തിരികെ വച്ചു.

 

 

web desk 1: