ദോഹ: പരസ്പരം മതില്‍ പണിയാന്‍ പ്രേരിപ്പിക്കും വിധം വെറുപ്പ് പടര്‍ത്തുന്ന മാധ്യമപ്രവര്‍ത്തനം ഇന്ന് വ്യാപിക്കുകയാണെന്നും ഇതിനെതിരെ മതേതര സമൂഹം ജാഗ്രതയോടെയിരിക്കേണ്ടതുണ്ടെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എം എല്‍ എ. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന അധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട കമാല്‍ വരൂദിന് ചന്ദ്രിക ഖത്തര്‍ എഡിഷന്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചേരി തിരിച്ചു നിര്‍ത്താനുള്ള മാധ്യമങ്ങളുടെ ബോധപൂര്‍വ്വ ശ്രമത്തെയും വില്‍പ്പനയ്ക്കും വിപണനത്തിനും വേണ്ടി ഏതറ്റം വരെയും പോകാമെന്ന നിലപാടിനെതിരെയും ശക്തമായ നിലപാട് ആവശ്യമാണ്. ഇസ്്‌ലാം ഭീതി പടര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
സമാന്തര മീഡിയകള്‍ സജീവമായ കാലത്ത് തെറ്റും ശരിയും മനസ്സിലാക്കാതെ, നിജസ്ഥിതി അറിയാതെ സന്ദേശങ്ങളും വ്യാജവാര്‍ത്തകളും നിരന്തരം ഫോര്‍വേഡ് ചെയ്യപ്പെടുകയാണ്. മാധ്യമങ്ങള്‍ നെഗറ്റീവ് എനര്‍ജിയാണ് കൂടുതല്‍ പ്രസരിപ്പിക്കുന്നത്. നിശ്പക്ഷ മാധ്യമങ്ങള്‍ എന്നവകാശപ്പെടുന്നവരാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലെന്നും കെ എം ഷാജി വ്യക്തമാക്കി.
ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പാറക്കല്‍ അബ്്ദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു. ക്രിയാത്മകമായ മാധ്യമപ്രവര്‍ത്തനമാണ് പുതിയ കാലം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡംഗം കെ സൈനുല്‍ആബിദീന്‍ അധ്യക്ഷത വഹിച്ചു. കമാല്‍ വരദൂരിനുള്ള ഉപഹാരം കെ എം ഷാജി എം എല്‍ എ നല്‍കി. ഖത്തര്‍ കെ എം സി സി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എ വി എ ബക്കര്‍, പ്രമുഖ കായിക സംഘാടകനും വോളിബോള്‍ താരവുമായ ആഷിഖ് അഹ്്മദ്, ഇന്ത്യന്‍ മീഡിയാ ഫോറം ജനറല്‍സെക്രട്ടറി ഐ എം എ റഫീഖ് ആശംസകള്‍ നേര്‍ന്നു. ചന്ദ്രിക ലുലു ഹെല്‍തി ഫുഡ് പാചക മത്സരത്തിലെ വിജയികള്‍ക്ക് മലബാര്‍ ഗോള്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പാറക്കല്‍ അബ്്ദുല്ല എം എല്‍ എ, മലബാര്‍ ഗോള്‍ഡ് ഡപ്യൂട്ടി ബ്രാഞ്ച് ഹെഡ് യഹ്‌യ, ഡ്യൂണ്‍സ് ട്രാവല്‍സ് ജനറല്‍മാനേജര്‍ ഫൈസല്‍ പൂമാല, ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് അംഗങ്ങളായ പി കെ അബ്്ദുര്‍റഹീം, തായമ്പത്ത് കുഞ്ഞാലി എന്നിവര്‍ അഭിനന്ദനപത്രവും സമ്മാനങ്ങളും കൈമാറി. പാചക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷാജിതയ്ക്കു വേണ്ടി ഭര്‍ത്താവ് ശംസുദ്ദീന്‍, രണ്ടാം സ്ഥാനം നേടിയ ഫൗസിയ അബ്്ദുല്‍മനാഫ്, മൂന്നാം സ്ഥാനം നേടിയ ഫര്‍സീന എം കെ പ്രോത്സഹാന സമ്മാനത്തിന് അര്‍ഹരായ നിഖിത ജോസഫ്, ജൂന അഷ്‌റഫ് എന്നിവരാണ് സമ്മാനങ്ങള്‍ ഏറ്റുവാങ്ങിയത്. ഖത്തര്‍ കെ എം സി സി സംസ്ഥാന ജനറല്‍സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡംഗങ്ങളായ അടിയോട്ടില്‍ അഹ്്മദ്, എ പി അബ്്ദുര്‍റഹിമാന്‍, ഖത്തര്‍ കെ എം സി സി സംസ്ഥാന ഭാരവാഹികളായ സലീം നാലകത്ത്, മുഹമ്മദലി പാലക്കാട്, ജാഫര്‍ തയ്യില്‍, ഹംസ കൊയിലാണ്ടി, ഫൈസല്‍ അരോമ, റഹീപ് മീഡിയ ഡയരക്ടര്‍ ഷറഫുദ്ദീന്‍ മേലാറ്റൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡ്യൂണ്‍സ് ട്രാവല്‍സ് ട്രാവല്‍ പാര്‍ടണറായ ചടങ്ങില്‍ പി വി മുഹമ്മദ് മൗലവി ഖുര്‍ആന്‍ പാരായണം ചെയ്തു. ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അശ്‌റഫ് തൂണേരി സ്വാഗതവും മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ഫൈസല്‍ എ ടി നന്ദിയും പറഞ്ഞു.