കോഴിക്കോട്: പുതുക്കിയ പ്ലാന്‍ നല്‍കി പിഴയടച്ചാല്‍ നിര്‍മാണങ്ങള്‍ ക്രമപ്പെടുത്താനാകുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്. കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അനുമതി നല്‍കിയതിനേക്കാള്‍ കൂടുതല്‍ സ്ഥലത്ത് വീട് നിര്‍മ്മിച്ചു എന്ന ആരോപണത്തിലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ കെ.എം ഷാജിക്കെതിരെ നടപടി തുടങ്ങിയത്.
കെട്ടിട നിര്‍മാണ ചട്ടലംഘനം നടത്തിയെന്ന് പറഞ്ഞ് തന്റെ വീട് പൊളിക്കാന്‍ കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയെന്നത് തമാശ മാത്രമാണെന്നും താന്‍ ഒരു നോട്ടീസും കൈപ്പറ്റിയിട്ടില്ലെന്നും കെ.എം ഷാജി വ്യക്തമാക്കിയിരുന്നു. ഒരു തവണ പെര്‍മിറ്റെടുത്താല്‍ ഒമ്പത് വര്‍ഷത്തേക്കാണ് കാലാവധി. വീട് എടുക്കുന്ന സമയത്ത് അവിടം ബഫര്‍സോണില്‍ പെട്ടതായിരുന്നു. അതാണ് മൂന്ന് നിലയില്‍ പണിയേണ്ടി വന്നതെന്നും ഷാജി വിശദീകരിക്കുന്നു.
വീടിന്റെ നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞെിട്ടില്ല. ഇപ്പോഴും കോര്‍പറേഷന്റെ കയ്യില്‍ തന്നെയാണ് വീട്. നിയമപരമായ പേപ്പറുകള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂ. നിയമവിരുദ്ധമായ ഒരു നിര്‍മാണവും അവിടെ നടന്നിട്ടില്ല. കെട്ടിട നിര്‍മാണ ചട്ടം ഒരു പൊടിപോലും ലംഘിച്ചിട്ടുമില്ല- അദ്ദേഹം വ്യക്തമാക്കി.