കാസര്‍കോട്: മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സമുന്നത നേതാവും പൗരപ്രമുഖനുമായ കൊല്ലമ്പാടിയിലെ കെ.എം സൈനുദ്ധീന്‍ ഹാജി (72) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചത്തോളമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.
മുസ്ലിം ജില്ലാ കൗണ്‍സില്‍ അംഗം, വാര്‍ഡ് പ്രസിഡണ്ട്, എസ്.വൈ.എസ് സ്‌റ്റേറ്റ് കൗണ്‍സില്‍ അംഗം, മദ്രസ മാനേജ്മന്റ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡണ്ട്, അണങ്കൂര്‍ റെയ്ഞ്ച് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കൊല്ലമ്പാടി ഖിളര്‍ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടായിരുന്നു. കാസര്‍കോട് നഗര ലീഗ് ഓഫീസ് കെട്ടിടത്തില്‍ ബെഡ് വ്യാപാരം നടത്തിവരുന്നു.
ഭാര്യമാര്‍: പരേതയായ ആയിഷ, ആസിയാബി. മക്കള്‍: മുഹമ്മദ് ഷാക്കിര്‍, സറീന, സവാദ്, ഷിഹാദ്, ഷാഹിദ്. മരുമക്കള്‍ സക്കീഫുള്ള, സമീറ, സാബിദ. മയ്യിത്ത് വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് കൊല്ലമ്പാടി ഖിളര്‍ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.