തൃശൂര്‍: കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ തിരിച്ചുവിളിച്ച് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് മടങ്ങിവരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് മാണി നല്‍കിയ പിന്തുണ ഏറെ ഗുണം ചെയ്തു. മാണിയെ യുഡിഎഫില്‍ നിന്ന് ആരും പുറത്താക്കിയതല്ലെന്നും അദ്ദേഹം മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും ഹസന്‍ പറഞ്ഞു. മാണി തിരിച്ചുവരണമെന്നാണ് പാര്‍ട്ടി ഒന്നടങ്കം ആഗ്രഹിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 21ന് യുഡിഎഫ് യോഗം ചേരുമെന്നും ഹസന്‍ പറഞ്ഞു.