വാഹനപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ജോസ് കെ മാണിയുടെ മകന്‍ കെ.എം മാണിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവരശേഖരണം നടത്തി. പൊലീസ് റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരുക്കും ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കുക.
ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാവുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. കെ.എം മാണി(19) ഓടിച്ചിരുന്ന ഇന്നോവ കാറിനു പിന്നില്‍ സ്‌കൂട്ടറിടിച്ച രണ്ട് പേര്‍ മരിച്ചിരുന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന മാത്യൂജോണ്‍, സഹോദരന്‍ ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. അലക്ഷ്യമായി വാഹനമോടിച്ചതിനും മനഃപൂര്‍വമാല്ലാത്ത നരഹത്യക്കുമാണ് കെ.എം മാണിക്കെതിരെ കേസെടുത്തിരിക്കുന്നത്.